‘അടുത്ത തവണ നിങ്ങളുടെ ഗേൾഫ്രണ്ട് സ്വർണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഈ ചിത്രം കാട്ടിക്കൊടുക്കുക’
ഹൈദരാബാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും പിടിച്ചെടുത്ത സ്വർണപ്പേസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. റെവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്ത 2 കിലോ സ്വർണം മുഴുവൻ പേസ്റ്റ് രൂപത്തിലായിരുന്നു. സ്വർണത്തിനുണ്ടെന്ന് പറയപ്പെടുന്ന ഭംഗിയില്ല എന്നു മാത്രമല്ല ഈ പേസ്റ്റ് മലത്തെ ഓർമിപ്പിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു.
‘അടുത്ത തവണ നിങ്ങളുടെ ഗേൾഫ്രണ്ട് സ്വർണം വേണമെന്ന് ആവശ്യപ്പെടുമ്പോൾ ഈ ചിത്രം കാട്ടിക്കൊടുക്കുക’ എന്നാണ് ഒരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കാം എന്നതുപോലും ഭൂരിപക്ഷം പേർക്കും പുതിയ അറിവായിരുന്നു. ഇതിന്റെ കൂടെയാണ് മലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിത്രം കൂടി എത്തിയത്. ഇതോടെ ട്വിറ്ററിലത് കത്തിപ്പടരാൻ തുടങ്ങി.
34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് തികച്ചും നൂതനമായ രീതിയിൽ കടത്താൻ ശ്രമിച്ചത്.
#Telangana: Directorate of Revenue Intelligence recovered 1.850 kg gold paste from a passenger at Hyderabad International airport, yesterday. Total of 1120.780 grams of gold was extracted from the gold paste valued at Rs Rs 34,57,606. pic.twitter.com/OyoxEFFN87
— ANI (@ANI) July 22, 2018