UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യാസ് ഡോട്ടര്‍ ; വിവാദ ഡോക്യുമെന്ററി യൂ ട്യൂബ് പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

വിവാദ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യാസ് ഡോട്ടര്‍’ യൂ ട്യൂബ് പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്യുമെന്ററി യൂ ട്യൂബ് പിന്‍വലിച്ചിരിക്കുന്നത്.

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ മുഖ്യപ്രതി മുകേഷ് സിംഗ് ഇരയായ പെണ്‍കുട്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ലെസ്ലി ഉഡ്വിന്‍ തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയെ വിവാദമാക്കിയത്. പ്രതിയുടെ വിവാദപരാമര്‍ശങ്ങള്‍ രാജ്യത്ത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ ഡോക്യുമെന്റി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഡോക്യുമെന്‍ററിയ്ക്ക് അനുകൂലമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരുന്നു. ചിത്രം ഇന്ത്യയ്ക്ക് നേരെ പിടിച്ച കണ്ണാടിയാണ് എന്നാണ് മാതാപിതാക്കള്‍ പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രം എല്ലാ ഇന്ത്യക്കാരും കാണണമെന്നും അവര്‍ ആവിശ്യപ്പെട്ടു.

എന്നാല്‍  ഇന്ത്യയുടെ വിലക്കുകളും എതിര്‍പ്പുകളും അവഗണിച്ച് ബിബിസി വിവാദ ഡോക്യുമെന്ററി  പ്രദര്‍ശിപ്പിക്കുകയായിരുന്നു . ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന കോടതി ഉത്തരവിനെതിരെ തുടര്‍ന്ന് യു കെയില്‍ മാത്രം ലഭ്യമാകുന്ന ബിബിസി ഫോര്‍ ചാനലിലാണ് സംപ്രേക്ഷണം ചെയ്തത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍