UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമ മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ സാധ്യതകളാരായും: നിർമല സീതാരാമൻ

ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്താൻ വേണ്ട നടപടികളെടുക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

സന്നദ്ധ സംഘടനകളെ ഉപയോഗിച്ചും ഇതര സാമൂഹ്യ സ്ഥാപനങ്ങളെ ഉപയോഗിച്ചും മ്യൂച്വൽ ഫണ്ടുകൾ പോലുള്ളവയിലേക്ക് ഓഹരി മൂലധനം സ്വരൂപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റവതരണത്തിൽ പറഞ്ഞു. രാജ്യത്തേക്കുള്ള വിദേശ മൂലധന ഒഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതായും മന്ത്രി അവകാശപ്പെട്ടു. നിലവിൽ 54.2 ബില്യൺ ഡോളറാണ് രാജ്യത്തെ വിദേശനിക്ഷേപം. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 6 ശതമാനം അധികമാണിത്.

മാധ്യമരംഗത്ത് വിദേശനിക്ഷേപം വർധിപ്പിക്കാനുള്ള സാധ്യതകളും തങ്ങളാരായുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു. അനിമേഷൻ അടക്കമുള്ള മാധ്യമമേഖലകളിലേക്കും വിദേശനിക്ഷേപം കൂട്ടും. നിലവിൽ പരമാവധി 40% ശതമാനമാണ് ഈ മേഖലളിലെ വിദേശനിക്ഷേപം.

വർഷാവർഷം ആഗോളതലത്തിലെ ബിസിനസ്സുകാരെ ഉൾപ്പെടുത്തി ഒരു യോഗം സംഘടിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി നിർമല സീതാരാമൻ പറഞ്ഞു. വ്യവസായികൾ, കോർപ്പറേറ്റ് ലീഡർമാർ, വെൻച്വർ ഫണ്ടുകൾ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചാണ് ഈ മീറ്റ് സംഘടിപ്പിക്കുക.

ഗ്രാമീണ ഭാരതത്തെ ശക്തിപ്പെടുത്താൻ വേണ്ട നടപടികളെടുക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ശുദ്ധമായ പാചകവാതകം, ആവശ്യമായ ഇലക്ട്രിസിറ്റി വിതരണം തുടങ്ങിയവ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍