UPDATES

ട്രെന്‍ഡിങ്ങ്

കര്‍ണാടകത്തില്‍ ഇന്ന് നിര്‍ണായകം; ബിജെപി അംഗങ്ങള്‍ ഉറങ്ങിയത് സഭയിൽ; വിശ്വാസവോട്ടെടുപ്പ് എന്ന് നടത്തണമെന്ന് തീരുമാനിക്കാൻ ഗവർണർക്കാകില്ലെന്ന് സഖ്യ സർക്കാർ

ഇന്ന് രാവിലെ 11 മണിയോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങുക.

കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല ഇന്ന് ഉച്ചവരെ സമയം കൊടുത്തിട്ടുണ്ട്. അതെസമയം ഈ ആവശ്യം ഭരണഘടനാപരമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമനടപടിക്ക് തയ്യാറെടുക്കുകയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്കു ശേഷം നടത്താനാണ് സഖ്യത്തിന്റെ പദ്ധതി.

1.30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പതിനഞ്ച് എംഎൽഎമാർ തന്നെ വന്നു കണ്ടതായും രാജി സമർപ്പിച്ചതായും ഗവർണർ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് തേടുന്നുവെന്നതിനാൽ താൻ ഇതുവരെ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. വോട്ടെടുപ്പ് ഇങ്ങനെ നീളുന്നത് ജനാധിപത്യ രീതികൾക്ക് നിരക്കുന്നതല്ലെന്ന് ഗവർണർ പറഞ്ഞു. എന്നാൽ 18ന് നടന്ന സഭാസമ്മേളനത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന നിർദ്ദേശം സഭാധ്യക്ഷൻ കെആർ രമേഷ് കുമാർ അംഗീകരിച്ചിരുന്നില്ല.

അതെസമയം കഴിഞ്ഞദിവസം ബിജെപി അംഗങ്ങൾ സഭയിൽ തന്നെയാണ് കഴിച്ചു കൂട്ടിയത്. സഭാംഗങ്ങൾ സഭയിലുറങ്ങുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. രാജിവച്ച 16 പേരിൽ കോൺഗ്രസ് വിമതൻ രാമലിംഗ റെഡ്ഡി മാത്രം രാജി പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിമതര്‍ വിപ്പ് ലംഘിച്ചാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാണെന്ന് ഡികെ ശിവകുമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

വിശ്വാസവോട്ടെടുപ്പ് നടത്താത്തതിൽ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ഇന്നലെ വിധാൻ സൗധയിൽ പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് അംഗങ്ങളെല്ലാവരും സഭയിൽ കിടന്നുറങ്ങിയത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് നിയമസഭാ സമ്മേളനം തുടങ്ങുക.

വിമതർ സഭയിലെത്തണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതെസമയം വിപ്പ് നൽകാനുള്ള കക്ഷികളുടെ അധികാരത്തെ നേർപ്പിക്കാനാകില്ലെന്നാണ് സഖ്യ സർക്കാർ ഇതിനോട് പ്രതികരിക്കുന്നത്. വിപ്പിന്റെ നിയമസാധുത സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സഭാധ്യക്ഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുമുണ്ട്.

15 വിമത എംഎൽഎമാർ ഉൾപ്പെടെ 20 പേരാണ് കഴിഞ്ഞദിവസം സഭാനടപടികളിൽ പങ്കെടുക്കാതിരുന്നത്. ആകെ പതിനാറ് വിമതരുണ്ടായിരുന്നതിൽ കോൺഗ്രസ് എംഎൽഎയായ രാമലിംഗറെഡ്ഢി പാളം വീണ്ടും മാറിയിട്ടുണ്ട്.

കഴിഞ്ഞദിവസം മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഉന്നയിച്ച ക്രമപ്രശ്നത്തിന്മേൽ വാക്കേറ്റങ്ങൾ‌ നടക്കുക മാത്രമാണ് സഭയിലുണ്ടായത്. 15 വിമത എംഎൽഎമാർ സഭയിലെത്തണമെന്ന് നിർബന്ധിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ നിലപാടിനെ ചോദ്യം ചെയ്താണ് സിദ്ധരാമയ്യ സംസാരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍