UPDATES

ട്രെന്‍ഡിങ്ങ്

‘ദേശീയതയും അച്ചടക്കവും’ വളർത്തൽ ലക്ഷ്യം; വർഷാവർഷം 10 ലക്ഷം യുവാക്കൾക്ക് പട്ടാളപരിശീലനം

പൊലീസ്, അർധസൈനിക-സൈനിക വിഭാഗങ്ങൾ എന്നിവയിൽ ജോലി കിട്ടണമെങ്കിൽ ഈ 12 മാസത്തെ ‘ദേശീയതാപരിശീലനം’ നേടിയിരിക്കണം.

രാജ്യത്ത് ‘ദേശീയതയും അച്ചടക്കവും’ വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ യുവാക്കള്‍ക്ക് പട്ടാളപരിശീലനം നൽകുന്ന പദ്ധതി നടപ്പാക്കുന്നു. 10 ലക്ഷം പുരുഷന്മാർക്കും വനിതകൾക്കുമാണ് എല്ലാ വര്‍ഷവും പരിശീലനം നൽകുക. നാഷണൽ യൂത്ത് എംപവർമെന്റ് സ്കീം അഥവാ N-YES എന്നാണ് ഈ പരിപാടിക്ക് പേരിട്ടിരിക്കുന്നത് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ ഉയർന്ന ജനസംഖ്യയെ ദേശീയവികാരം വളർത്തുന്നതിന് അനുകൂലമായി ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. 12 മാസത്തെ പരിശീലനം സ്റ്റൈപ്പന്റോടു കൂടിയായിരിക്കും നടത്തുക. പത്താംതരത്തിനു ശേഷവും പന്ത്രണ്ടാംതരത്തിനു ശേഷവും ഈ കോഴ്സ് ചെയ്യുന്നവർക്കാണ് സ്റ്റൈപ്പന്റ് കിട്ടുക.

പൊലീസ്, അർധസൈനിക-സൈനിക വിഭാഗങ്ങൾ എന്നിവയിൽ ജോലി കിട്ടണമെങ്കിൽ ഈ 12 മാസത്തെ ‘ദേശീയതാപരിശീലനം’ നേടിയിരിക്കണം.

പ്രധാനമന്ത്രിയാണ് ഈ കോഴ്സ് നടത്താനുള്ള നിർദ്ദേശം മുമ്പോട്ടു വെച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് പറയുന്നു. അതെസമയം നിലവിലുള്ള നാഷണൽ കേഡറ്റ് കോർപ്സിനെ ശക്തിപ്പെടുത്തുകയാണ് കൂടുതലുചിതം എന്ന് N-YES വിഷയം ചർച്ച ചെയ്യാൻ കൂടിയ മുതിര്‍ന്ന ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായും അറിയുന്നു.

സ്വാഭിമാനം, ദേശീയത, അച്ചടക്കം തുടങ്ങിയവ യുവാക്കളിൽ വളര്‍ത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മുമ്പോട്ടു വെച്ച പ്രപ്പോസൽ പറയുന്നു. ഇന്ത്യയെ ‘വിശ്വഗുരു’ ആക്കുകയാണ് മോദിയുടെ ലക്ഷ്യം. 2022ലേക്ക് നീട്ടിവെച്ച ‘ന്യൂ ഇന്ത്യ’ പരിപാടിയുടെ ഭാഗമാണിതും.

ടാങ്ക്, പട്ടാളക്കാരുടെ ചിത്രങ്ങള്‍, വിവേകാനന്ദന്‍… ജെ.എന്‍.യുവില്‍ ഇനി എന്‍സിസിയും

മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍