UPDATES

ട്രെന്‍ഡിങ്ങ്

മോദിക്ക് ദുഃഖം; പുൽവാമ സംഭവത്തിനു ശേഷം പ്രധാനമന്ത്രി ധരിച്ചത് കറുപ്പുരാശിയുള്ള വസ്ത്രങ്ങൾ മാത്രമെന്ന് ദി ടെലിഗ്രാഫിന്റെ ട്രോൾ

ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാൻ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി.

പുൽവാമയിൽ ഭീകരാക്രമണമുണ്ടായതിനു ശേഷം രാജ്യം ഞെട്ടിത്തരിച്ചു നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള ഫോട്ടോഷൂട്ടിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ആർക്കും നിഷേധിക്കാനാകാത്ത വിധത്തിലുള്ള ഫോട്ടോകൾ അടക്കമുള്ള ഡാറ്റയുടെ പിന്തുണയോടെയാണ് ഈ ആരോപണങ്ങളെല്ലാം വന്നത്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ‘രാജ്യം കത്തുമ്പോൾ മോദി വീണ വായിക്കു’ന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കിട്ടു.

എന്നാൽ ഇതെല്ലാം ‘ആന്റി-നാഷണൽസ്’ പറഞ്ഞുണ്ടാക്കുന്നതാണെന്നാണ് ടെലഗ്രാഫ് പറയുന്നത്. ഫെബ്രുവരി 14ന് ഭീകരാക്രമണം നടന്നതിനു ശേഷം മോദി കടുത്ത ദുഃഖത്തിലാണ്. ഇത് അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിൽ വ്യക്തമാണ്. കറുപ്പുരാശി പടർന്ന വസ്ത്രങ്ങളിൽ മോദിയുടെ ദുഖം തളി കെട്ടിക്കിടക്കുകയാണെന്ന് ടെലിഗ്രാഫിന്റെ ട്രോൾ. ഓരോ ദിവസവും മോദി ധരിച്ച വസ്ത്രങ്ങളുടെ ഫോട്ടോ സഹിതമാണ് ടെലിഗ്രാഫ് വാർത്ത ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 15ന് നടന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗിങ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രി ധരിച്ചത് വെളുത്ത കുർത്തയ്ക്കു മുകളിൽ കറുത്ത കോട്ടും കറുത്ത ഷോളും ആയിരുന്നു. തൊട്ടടുത്ത ദിവസം നടന്ന ഒരു ചടങ്ങിൽ കറുപ്പ് പുള്ളികളുള്ള ഒരു ഷോൾ ആണ് പ്രധാനമന്ത്രി ഉപയോഗിച്ചത്. ഫെബ്രുവരി 17ന് നടന്ന മറ്റൊരു ചടങ്ങിലും പ്രധാനമന്ത്രി കറുപ്പ് കോട്ടാണ് ധരിച്ചത്. ഇങ്ങനെ ഫെബ്രുവരി 22 വരെയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രി ധരിച്ച വസ്ത്രങ്ങൾ വിശകലം ചെയ്തിരിക്കുകയാണ് ടെലിഗ്രാഫ്. എല്ലാം ദുഖത്തിന്റെ കറുപ്പുരാശി പടർന്ന വസ്ത്രങ്ങള്‍.

ദക്ഷിണ കൊറിയയിലേക്ക് സമാധാന സമ്മാനം വാങ്ങാൻ മോദി പോയപ്പോഴും ഈ ദുഖം കൂടെ കൊണ്ടുപോയി. അവിടെയും കറുപ്പു നിറമുള്ള വസ്ത്രങ്ങളാണ് മോദി ധരിച്ചത്. ഈ ദിവസങ്ങളിലൊന്നും തന്നെ താൻ ഒരു ദിവസം ധരിച്ച വസ്ത്രം മറ്റൊരു ദിവസം ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഓരോ ദിവസവും പുതിയ വസ്ത്രങ്ങൾ‌. ദുഖം പുതുക്കിക്കൊണ്ടേയിരുന്നു…

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍