UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ തലനാരിഴ വിജയങ്ങള്‍: മൂന്നില്‍ ഒന്ന് സീറ്റിലും ഭൂരിപക്ഷം 5%-വും അതില്‍ കുറവും

വല്‍സാദ് ജില്ലയിലെ കപ്രാഡ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ചൌധരി ഹര്‍ജിഭായിയും ബി ജെ പിയുടെ റൌത് മധുഭായി ബാപ്പുഭായിയും തമ്മില്‍ കേവലം 170 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. ഗോധ്രയില്‍ ബി ജെ പിയുടെ സി കെ റൌള്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് വെറും 258 വോട്ടിനാണ്; അതായത് 0.18% വോട്ടുകള്‍. 35 സീറ്റുകളില്‍ വിജയികളുടെ ഭൂരിപക്ഷം 5,000 വോട്ടുകള്‍ക്ക് താഴെയാണ

തിങ്കളാഴ്ച്ച ഫലം പ്രഖ്യാപിച്ച ഗുജറാത്തിലെ 182 മണ്ഡലങ്ങളില്‍ ഏതാണ്ട് അറുപതോളം എണ്ണത്തില്‍ ഭൂരിപക്ഷം 5%വും അതിലും താഴെയോ ആണ്. 29 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് 2% ത്തിലും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. നിരവധി മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ബി ജെ പി രക്ഷപ്പെട്ടതെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുമെങ്കിലും ശരിക്കുള്ള കണക്കുകള്‍ ബി ജെ പിയേക്കാളേറെ കോണ്‍ഗ്രസിനെയാണ് അമ്പരപ്പിക്കുക. ഭൂരിപക്ഷം 5%-മോ അതിലും താഴെയോ ഉള്ള 57 സീറ്റുകളില്‍ ബി ജെ പി 25-ഉം കോണ്‍ഗ്രസ് 30 സീറ്റുകളിലുമാണ് ജയിച്ചത്.

വല്‍സാദ് ജില്ലയിലെ കപ്രാഡ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ചൌധരി ഹര്‍ജിഭായിയും ബി ജെ പിയുടെ റൌത് മധുഭായി ബാപ്പുഭായിയും തമ്മില്‍ കേവലം 170 വോട്ടുകളുടെ വ്യത്യാസമാണുള്ളത്. ഗോധ്രയില്‍ ബി ജെ പിയുടെ സി കെ റൌള്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് വെറും 258 വോട്ടിനാണ്; അതായത് 0.18% വോട്ടുകള്‍. 35 സീറ്റുകളില്‍ വിജയികളുടെ ഭൂരിപക്ഷം 5,000 വോട്ടുകള്‍ക്ക് താഴെയാണ.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശില്‍ 16 സീറ്റുകളില്‍ വിജയികളുടെ ഭൂരിപക്ഷം 5%-ത്തില്‍ താഴെയാണ്. ഇതില്‍ 10 എണ്ണത്തില്‍ ഭൂരിപക്ഷം 2% -ത്തില്‍ കുറവാണ്. കിന്നൌറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഗത് സിംഗാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് കടന്നുകൂടിയത്- 120 വോട്ടുകളുടെ അഥവാ 0.29% വോട്ടുകളുടെ ഭൂരിപക്ഷം. ഈ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് 9-ഉം ബി ജെ പി 6-ഉം സീറ്റുകള്‍ നേടി. സി പി ഐ (എം) ഒരു സീറ്റില്‍ വിജയിച്ച്-തിയോഗില്‍ 3.42% വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാര്‍ടി സ്ഥാനാര്‍ത്ഥി രാകേഷ് സിംഘ വിജയിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍