UPDATES

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിധി നിര്‍ണ്ണയിക്കും, അമിത് ഷായുടെയും

ഗുജറാത്തില്‍ ബിജെപി പരാജയപ്പെട്ടാല്‍ തുടര്‍ന്നുവരാനിരിക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കോട്ടകള്‍ തകരുന്നതായിരിക്കും ഫലം

ഗുജറാത്ത് ഗൗരവ് യാത്ര പോര്‍ബന്തറില്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഒരസാധാരണ പ്രഖ്യാപനം നടത്തി. ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനമായിരുന്നു അത്. ഡിസംമ്പര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു ആ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയ്യതി ഔദ്യോഗിമായി നടത്താനിരിക്കെയാണ് ഷായുടെ പ്രഖ്യാപനം. കമ്മീഷനില്‍ നിന്നും രഹസ്യമായി തെരഞ്ഞടുപ്പ് തിയ്യതി സംമ്പന്ധിച്ച വിവരങ്ങള്‍ അമിത് ഷായ്ക്ക് ലഭിച്ചു അല്ലെങ്കില്‍ കമ്മീഷന്‍ ഏത് തിയ്യതി പ്രഖ്യാപിക്കണമെന്ന് മോദി സര്‍ക്കാറിന് ആജ്ഞാപിക്കാന്‍ സാധിക്കുന്നുവെന്നു വേണം കരുതാന്‍. ഷായുടെ അനുചിതമായ പ്രഖ്യാപനത്തിന്റെ കാരണം എന്താണെങ്കിലും, ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷത്തിനും ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് ചരിത്രപരമാകും.

എല്ലാം മോദിയെ ചൊല്ലി

ആദ്യം വസ്തുതകള്‍ പറയാം. നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രശ്രദ്ധ മോദിയായിരിക്കും. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയല്ലെന്ന ഒഴിവുകഴിവ് പറയാമെങ്കിലും ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും അത് മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിധി നിര്‍ണ്ണയിക്കുമെന്നതാണ് വസ്തുത.

ഗുജറാത്തില്‍ ബിജെപി വിജയിക്കുകയാണെങ്കില്‍, വളരെ കുറഞ്ഞ വോട്ടുകള്‍ക്ക് ജയിച്ചാലും, മോദിയെ വെല്ലുവിളിക്കാന്‍ ബിജപിയില്‍ ആരുമില്ലെന്നത് അരക്കിട്ടുറപ്പിക്കുകയായിരിക്കും അത്. ഒപ്പം, മോദിക്കെതിരായി യശ്വന്ത് സിന്‍ഹ ഉയര്‍ത്തിയ ശബ്ദം അസംതൃപ്തിയുടെ പ്രകടനങ്ങളായി അരികിലേക്ക് ഒതുങ്ങും. എന്നാല്‍, ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ മോദിയുടെ വാതില്‍പ്പടിയില്‍ അതങ്ങനെ സ്പഷ്ടമായി കിടക്കുകയും ചെയ്യും. ബിജെപിയില്‍ അടിച്ചമര്‍ത്തിയ പ്രതിസ്വരങ്ങളുടെ അണകള്‍ പൊട്ടി ഒഴുകുകയും ചെയ്യും. മോദി-ഷാ കൂട്ടുകെട്ടിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രവര്‍ത്തനരീതികള്‍ക്കെതിരെ പരക്കെയുളള നീരസം പൊതുസമൂഹത്തിനിടയില്‍ വെളിപ്പെടും. അതോടെ, ആധുനിക ഇന്ത്യയില്‍ രൂപപെട്ട വിവാദപരവും വിജയകരവുമായ ഈ ഒരു രാഷ്ടീയ കൂട്ടുകെട്ടിനു ഫലത്തില്‍ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയും ചെയ്യും.

മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ചാരത്തില്‍ ബിജെപിയും ഇന്ത്യയും അദ്ദേഹത്തിന്റെ വിജയത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കും. അതില്‍ ചിലത് അവസാനിക്കുക മോദിയുടെ ഉയര്‍ച്ചയുടെ നിയമപരമായ സൂക്ഷ്മവിചാരണകളും ധാര്‍മ്മികലംഘനങ്ങള്‍ കണ്ടെത്തുന്നതിലും ആയിരിക്കും.

ഗുജറാത്തില്‍ ബിജെപി പരാജയപ്പെട്ടാല്‍ തുടര്‍ന്നുവരാനിരിക്കുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ചത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ കോട്ടകള്‍ തകരുന്നതായിരിക്കും ഫലം. അത് ബിജെപിക്ക് വലിയ ദുരന്തമായിരിക്കും. ബിജെപി അധികാരത്തിലുളള ഈ സംസ്ഥാനങ്ങളിലെല്ലാം അവര്‍ സ്വാഭാവികമായും ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഇതല്ലൊം സംഭവിച്ചാല്‍ അല്ലെങ്കില്‍ ഇതില്‍ കുറച്ചെന്തങ്കിലും നടന്നാല്‍, പിന്നെ, 2019ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് ഉറച്ച വിജയം ഉറപ്പിക്കാനാവില്ല. പിന്നെ കളി കുറച്ചുകൂടെ വിപുലമാവും. മോദി കൂടുതല്‍ കൂടുതല്‍ സൂക്ഷ്മ പരിശോധനയക്ക് വിധേയനാവും. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പാര്‍ട്ടി വിമതരില്‍ നിന്നും. അതോടെ ഏറെ ആഘോഷിക്കപ്പെട്ട മോദിയുടെ രാഷ്ട്രീയ ജീവിതം കടുത്ത ഏകാന്തതയിലും ദുരിതത്തിലും അവസാനിക്കും.

അതാണ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം കാണിച്ചു തരുന്നത്. സമീപകാലത്ത് നരസിംഹറാവുവിന്റെ കഥയും അതാണ് ബോദ്ധ്യപ്പെടുത്തുന്നത്. നേതാക്കള്‍ക്ക് അധികാരം നഷ്ടപെടുന്നതങ്ങനെയാണെന്ന മക്ക്യവെല്ല്യയന്‍ വിവരണത്തിന്റെ ഉത്തമോദാഹരണായിരുന്നു നരസിംഹ റാവുവിന്റെ അധഃപതനം.

ഗുജറാത്തില്‍ പ്രതിപക്ഷത്തിന് വിജയം നേടാന്‍ ആയാല്‍ അതിന്റെ മുഖ്യ ഗുണഭോക്താവ് രാഹുല്‍ ഗാന്ധി ആയിരിക്കും. രാഹുലിന്റെ നേതൃത്വ പ്രതിഛായ അത് പെട്ടെന്ന് ഉയര്‍ത്തിയേക്കും. പപ്പുതമാശ ഇല്ലാതാവും, മോദി ആയിരുന്നിട്ടാല്ലാത്തതെല്ലാം രാഹുല്‍ ആയിത്തീരും. എല്ലാം ഉള്‍ക്കൊളളുന്ന, ആര്‍ദ്രതയുളള, വെളിച്ചമുളള നേതാവായി അദ്ദേഹം ഉയരും. അഴിമുഖം ഈയിടെ എഴുതിയതുപോലെ രാഹുല്‍ ഗാന്ധി ഏറ്റവും വ്യാപാരമൂല്യമുളള ‘ചരക്ക്’ ആയിത്തീരും.

2015 ഡിസംമ്പറില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 31 ജില്ലാപഞ്ചായത്തുകളില്‍ 23ഉം കോണ്‍ഗ്രസ് നേടി. 193 താലൂക്ക് പഞ്ചായത്തുകളില്‍ 113 ലും കോണ്‍ഗ്രസ് വിജയിച്ചു.

ആംആദ്മിയുടെ കാര്യം എന്തായിരിക്കും? അരവിന്ദ് കേജ്രിവാള്‍ നേതൃതം നല്‍കുന്ന എഎപി ഗുജറാത്തിലെ ഏതാനും ചില പ്രത്യേക സീറ്റുകളില്‍ മല്‍സരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ നമ്മള്‍ അതിനു കാത്തിരിക്കേണ്ടിയിരിക്കുന്നു. വളരെ മതിപ്പുളവാക്കുന്ന വിജയം കരസ്ഥമാക്കാനായാല്‍ ദേശീയ തലത്തില്‍ തന്നെ അവര്‍ക്ക് ഒരു തിരിച്ചുവരവ് നടത്താനാവും. ഇപ്പോള്‍ അതൊരു നേരിയ സാധ്യത മാത്രമാണ്.

ഗുജറാത്തില്‍ നടക്കുന്ന പ്രാദേശിക പ്രശ്നങ്ങള്‍ നിര്‍ണ്ണായകം

2015-പകുതി മുതല്‍ ഗുജറാത്തിലെ ശക്തമായ സാമുഹ്യവിഭാഗമായ പട്ടിദാര്‍ സമുദായം തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിലാണ്. ഈ ആവിശ്യത്തിനെതിരായി മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റേയും ബാനറില്‍ ഏകതാമഞ്ച് എന്ന പേരില്‍ ക്ഷത്രിയരും പ്രക്ഷോഭത്തിലാണ്. ഈ പ്രസ്ഥാനങ്ങളുടെ നേതാക്കളായി ഹാര്‍ദിക്ക് പട്ടേല്‍, അല്‍പേഷ് താക്കൂര്‍ എന്നിവര്‍ ഉയര്‍ന്നുവരികയും ചെയ്തു. ബിജെപി സര്‍ക്കാറിന് ഈ രണ്ട് മുന്നേറ്റങ്ങളും നിര്‍ണ്ണായകമാണ്.

ദലിതുകള്‍ക്കെതിരായിയുണ്ടാവുന്ന നിരന്തര പീഢനത്തില്‍ പ്രതിഷേധിച്ച് 2016 ല്‍ ഉന ജില്ലയില്‍ തുടങ്ങിയ ദലിത് പ്രക്ഷോഭം വ്യാപകമായി. ദലിതര്‍ക്കെതിരായി ഉണ്ടാവുന്ന അത്തരം അക്രമങ്ങളും പീഢനങ്ങളും അവസാനിക്കുന്നുമില്ല. അതിന്റെ ഫലമായി ദലിത് ഗ്രാമങ്ങളില്‍ നിന്നും ബിജെപിയെ കെട്ടുകെട്ടിക്കാന്‍ സംഘടിത ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇപ്പോഴത്തെ പ്രവചനങ്ങള്‍

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളില്‍ 60 ശതമാനമാണ് ബിജെപിക്കു ലഭിച്ചത്. ഗുജറാത്തില്‍ ബിജെപിക്ക് മികച്ച വിജയം കരസ്ഥമാക്കാനാവുമെന്നാണ് വിശ്വസനീയമായ ഒരു സര്‍വ്വെ ഫലം അഭിപ്രായപ്പെടുന്നത്. ലോക് നീതി സെന്റര്‍ ഫോര്‍ സറ്റഡീസ് ആന്‍ഡ് ഡെവലപ്പിങ് സൊസൈറ്റീസ് സര്‍വ്വെയും പ്രവചിക്കുന്നത് ഗുജറാത്തില്‍ ബിജെപി ചരിത്രപരമായ വിജയം നേടുമെന്നുതന്നെയാണ്. എങ്കിലും, സര്‍വ്വെ നടത്തിയത് ആഗസറ്റ് പകുതിയിലാണ്. ജിഎസ്ടിയും ബിജെപിക്കെതിരായ നീരസവും ഉണ്ടാക്കിയ ആഘാതം കൂടുതല്‍ പ്രകടമായി തുടങ്ങിയതു മുതല്‍.

ഇപ്പോള്‍, ഏറെ അനുകൂലമായ മാധ്യമ കവറേജ് ഉണ്ടായിട്ടും വളരെ കുറച്ചു ജനക്കൂട്ടമേ ബിജെപിയുടെ യോഗങ്ങളെ ആകര്‍ഷിക്കുന്നുളളൂ. സമൂഹമാധ്യമങ്ങളാണെങ്കില്‍ ‘വികാസ്’ തമാശകള്‍ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍