UPDATES

വായിച്ചോ‌

വിമാനത്താവളങ്ങളില്‍ ഗുര്‍മീത് സിംഗിന് വിവിഐപി പരിഗണന: അനുവദിച്ചത് ബിജെപി സര്‍ക്കാര്‍ എന്നു വെളിപെടുത്തല്‍

വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യം അനുവദിച്ച ഉത്തരവിന്റെ അവസാന പേജും വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നല്‍കാനാവില്ലെന്നായിരുന്നു വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഉത്തരവിന്റെ ആ പേജിലെ വിവരങ്ങള്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കുന്നതിനാലാവാം അത് നല്‍കാതിരുന്നതെന്നും ഉപാദ്ധ്യോയ് അനുമാനിക്കുന്നു

ഇന്ത്യയിലെമ്പാടുമുള്ള വിമാനത്താവളങ്ങളിലെ റിസര്‍വ് ചെയ്ത വിശ്രമമുറികള്‍ ഉപയോഗിക്കാനുള്ള പ്രത്യേക അനുമതി ബിജെപി സര്‍ക്കാര്‍ ദേര സച്ച തലവന്‍ ഗുര്‍മീത് സിംഗിന് നല്‍കിയുന്നതായി വെളിപ്പെടുത്തല്‍. 2015 ഏപ്രില്‍ ഏഴിനാണ് ഈ പ്രത്യേക അനുമതി നല്‍കിയതെന്ന് ഇന്ത്യന്‍ ടുഡെ ടിവി അശോക് ഉപാദ്ധ്യായ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം മറുപടി നല്‍കി. ബിജെപി അനുകൂല ആള്‍ദൈവങ്ങളായ ബാബ രാംദേവിനും ശ്രീ ശ്രീ രവിശങ്കറിനും പോലും ലഭിക്കാത്ത പ്രത്യേക സൗകര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കൊടുംകുറ്റവാളിക്ക് നല്‍കിയത്.

കഴിഞ്ഞ ഏപ്രില്‍ 19ന് വിവിഐപികള്‍ക്കുള്ള ബീക്കണ്‍ ലൈറ്റുകള്‍ പിന്‍വലിച്ചതിന് ശേഷം ഇന്ത്യയിലെ എല്ലാവരും വിഐപികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നുവെന്ന് ഡയ്‌ലിഒയില്‍ എഴുതിയ ലേഖനത്തില്‍ ഉപാദ്ധ്യായ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചിഹ്നങ്ങള്‍ നവ ഇന്ത്യയുടെ സത്തയ്ക്ക് നിരക്കുന്നതല്ലെന്നും പ്രധാനമന്ത്രി അന്ന് ഗീര്‍വാണം മുഴക്കിയിരുന്നു. ഇത്തരം സമത്വവാദങ്ങള്‍ സാധാരണക്കാരനെ ആകര്‍ഷിക്കും എന്നതിനാല്‍ പ്രധാനമന്ത്രി ഗാലറിക്ക് വേണ്ടി കളിക്കുകയായിരുന്നുവെന്നും ഫലത്തില്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ആര്‍ടിഐ വിവരം വ്യക്തമാക്കുന്നു.

അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് ഗുര്‍മീത് സിംഗിന് ഈ പ്രത്യേക അനുമതി നല്‍കാന്‍ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശരാജ്യങ്ങളുടെ തലവന്മാര്‍, ക്യാബിനറ്റ് സെക്രട്ടറി, എംപിമാര്‍ തുടങ്ങിയവര്‍ക്കാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ വിഐപി വിശ്രമമുറി ഉപയോഗിക്കാന്‍ സാധാരണ അനുമതി നല്‍കാറുള്ളത്. പക്ഷെ ഗുര്‍മീതിനും ഈ സൗകര്യം ഉപയോഗിക്കാനുള്ള പ്രത്യേക അനുമതി ലഭിച്ചു. മറ്റ് രണ്ട് ആള്‍ദൈവങ്ങളായ അമൃതാന്ദമയിക്കും ദ്വാരക പീഠത്തിലെ ശങ്കരാചാര്യര്‍ക്കും മാത്രമാണ് വിഐപി ലോഞ്ച് ഉപയോഗിക്കാന്‍ അനുമതിയുള്ളത് എന്നതില്‍നിന്നുതന്നെ ഗുര്‍മീത് സിംഗിന് ബിജെപി സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രധാന്യം വ്യക്തമാണ്. ബലാല്‍സംഗ കുറ്റത്തിന് ഇയാളെ കോടതി ശിക്ഷച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിനാണ് ഈ സൗകര്യം പിന്‍വലിച്ചത്.

ഇയാള്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യം അനുവദിച്ച ഉത്തരവിന്റെ അവസാന പേജും വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നല്‍കാനാവില്ലെന്നായിരുന്നു വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഉത്തരവിന്റെ ആ പേജിലെ വിവരങ്ങള്‍ സര്‍ക്കാരിന് ക്ഷീണമുണ്ടാക്കുന്നതിനാലാവാം അത് നല്‍കാതിരുന്നതെന്നും ഉപാദ്ധ്യോയ് അനുമാനിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍