UPDATES

കേരളത്തില്‍ 3.7 ലക്ഷം എന്‍ജിഒകള്‍ എന്ന് സിബിഐയുടെ കണക്ക്

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ 31 ലക്ഷം എന്‍ജിഒകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സിബിഐ. ഇന്ത്യയില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ജിഒകളുടെ എണ്ണം ചരിത്രത്തില്‍ ആദ്യമായി പരിശോധിച്ചപ്പോഴാണ് ഈ കണക്കുകള്‍ കണ്ടെത്തിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ജിഒകളുടെ എണ്ണത്തില്‍ കേരളത്തിന് മൂന്നാം സ്ഥാനമാണുള്ളത്. 3.7 ലക്ഷം എന്‍ജിഒകള്‍. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍. 5.48 ലക്ഷം. രണ്ടാമത് മഹാരാഷ്ട്ര. 5.18 ലക്ഷം എന്‍ജിഒകള്‍. ഇന്ത്യയില്‍ 400 പേര്‍ക്ക് ഒരു എന്‍ജിഒ എന്നതാണ് ഇപ്പോഴത്തെ നില. അതേസമയം 709 പേര്‍ക്ക് ഒരു പൊലീസുകാരനും. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ എന്‍ജിഒകളുടെ വിവരശേഖരണം നടത്തിയത്. സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂല പ്രകാരം 26 സംസ്ഥാനങ്ങളിലാണ് ഈ 31 ലക്ഷം എന്‍ജിഒകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടക, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഉല്‍പ്പെടുത്തിയിട്ടില്ല. ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 82,000 എന്‍ജിഒകളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍