UPDATES

ട്രെന്‍ഡിങ്ങ്

മോദിയുടെ വിദ്യാഭ്യാസ യോഗ്യത; കേസില്‍ വിവരാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ശരി; ഡല്‍ഹി സര്‍വ്വകലാശാല പ്രതികരിക്കണം

പ്രധാനമന്ത്രി ബിരുദം നേടി എന്നവകാശപ്പെടുന്ന വര്‍ഷമായ 1978ല്‍ ബിരുദധാരികളായ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ പുറത്തുവിടാനുള്ള, സെന്ട്രല്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെ ഡെല്‍ഹി യൂണിവേഴ്സിറ്റി എതിര്‍ത്തത് നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്ന് വിവരാവകാശപ്രവര്‍ത്തകര്‍

പ്രധാനമന്ത്രി ബിരുദം നേടി എന്നവകാശപ്പെടുന്ന വര്‍ഷമായ 1978ല്‍ ബിരുദധാരികളായ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ പുറത്തുവിടാനുള്ള, സെന്ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഉത്തരവിനെ ഡെല്‍ഹി സര്‍വകലാശാല എതിര്‍ത്തത് നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്ന വിവരാവകാശപ്രവര്‍ത്തകരുടെ വാദം അംഗീകരിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. ഇത് സുതാര്യതാ പ്രസ്ഥാനത്തിന് വന്‍ മുന്നേറ്റം ഉണ്ടാക്കും എന്നു വിലയിരുത്തുകയാണ് ദി വയറില്‍ ഗൌരവ് വിവേക് ഭട്നാഗര്‍ എഴുതിയ ലേഖനത്തില്‍.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നതുപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദം നേടി എന്നവകാശപ്പെടുന്ന വര്‍ഷമായ 1978ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദധാരികളായ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. വിവരാവകാശപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ഈ നടപടി സുതാര്യതാപ്രസ്ഥാനത്തിന് വലിയ മുന്നറ്റം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ശക്തമായി എതിര്‍ത്തെങ്കിലും നാഷണല്‍ കാംപെയ്ന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ് റ്റു ഇന്‍ഫൊര്‍മേഷനിലെ അഞ്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്‍രി എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ജസ്റ്റിസ് രാജീവ് ശങ്കര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

വിവരാവകാശപ്രവര്‍ത്തകരെ ഈ കേസില്‍ ഇടപെടാന്‍ അനുവദിക്കരുതെന്ന് മെഹ്ത നിര്‍ബന്ധം പിടിച്ചപ്പോള്‍, ഇത് ഉത്കണ്ഠാജനകമായ പൊതുതാല്പര്യവിഷയമാണെന്നും, കോടതിയുടെ വിശദീകരണം രാജ്യത്തെ വിവരാവകാശ ഭരണക്രമത്തില്‍ ഗൌരവവമുള്ള അനന്തരഫലം ഉണ്ടാക്കാന്‍ പോന്നതാണെന്നും വിവരവകാശ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ പറഞ്ഞു. മാത്രമല്ല, ലോക്പാല്‍ ആന്റ് ലോകായുക്ത് ആക്റ്റിനു കീഴിലുള്ള സെന്‍ട്രല്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷന്റെ (CIC) ചീഫ് ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമാനമായ ഇടപെടലുകള്‍ ഡെല്‍ഹി ഹൈക്കോടതി അനുവദിച്ചിട്ടുണ്ടെന്ന് എടുത്തുപറയുകയും ചെയ്തു.

ദ വയര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, 1978ല്‍ ബിഎ ബിരുദം നേടിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരുകള്‍ പുറത്തുവിടാന്‍ പറഞ്ഞുകൊണ്ട് CIC നല്കിയ ഉത്തരവിനോടുള്ള ഡെല്‍ഹി സര്‍വ്വകലാശാലയുടെ എതിര്‍പ്പ് നിയമപ്രകാരം മോശം കീഴ്വഴക്കമാണെന്നും വിവരാവകാശപ്രവര്‍ത്തകര്‍ വാദിച്ചു.

ഇത്തരം വിവരങ്ങള്‍ പ്രമുഖ വിദേശ സര്‍വകലാശാലകള്‍ ഉടനെ ലഭ്യമാക്കിയപ്പോള്‍, വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഇരുപതു കൊല്ലം പഴക്കമുള്ള വിവരാവകാശനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഉദ്ധരിക്കുന്നതില്‍ ഡെല്‍ഹി സര്‍വ്വകലാശാലയ്ക്ക് പിഴവു പറ്റിയതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

വിവരാവകാശനിയമത്തിലെ സ്വകാര്യതാസംബന്ധിയായ വ്യവസ്ഥ (സെക്ഷന്‍ 8(1)(i)) ലംഘിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ CIC യുടെ 2016ലെ ഉത്തരവ് ഡെല്‍ഹി സര്‍വകലാശാല എതിര്‍ത്തു. നിയമത്തിലെ (സെക്ഷന്‍ 8(1)(e))പ്രകാരം വിവരങ്ങളുടെ ഉടമസ്ഥത തങ്ങള്‍ക്കുണ്ടെന്നും അവര്‍ വാദിക്കുന്നു.

ഡെല്‍ഹി സര്‍വകലാശാലയുടെ 1978 ബി എ ബിരുദ റെക്കോഡുകള്‍ പരിശോധിക്കാനുള്ള അനുമതി CIC നല്കി

2016 ഡിസംബര്‍21 ലെ തന്റെ ഉത്തരവില്‍, സെന്ട്രല്‍ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണര്‍ എം.ശ്രീധര്‍ ആചാര്യുലു, ഡെല്‍ഹി സര്‍വകലാശാലയുടെ 1978 ബി എ ബിരുദ റെക്കോഡുകള്‍ പരിശോധിക്കുന്നതിന് അനുമതി നല്കി. വിവരങ്ങള്‍ അന്വേഷിക്കുന്നത് തടയാനുള്ള ഡെല്‍ഹി സര്‍വകലാശാലയിലെ കേന്ദ്ര പൊതുവിവര ഓഫീസറുടെ (CPIO) തീരുമാനത്തെ, നീരജ് എന്ന വ്യക്തി നല്കിയ വിവരാവകാശ അപേക്ഷയിന്മേല്‍ വാദം കേള്‍ക്കവേ, ആചാര്യുലു റദ്ദാക്കുകയായിരുന്നു. 1978ലെ റെക്കോഡുകള്‍ വെളിപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആ വിവരങ്ങള്‍ “ഒരു പൊതു പ്രവര്‍ത്തിയുമായോ പൊതുതാല്പര്യവുമായോ ബന്ധമുള്ളതല്ല” എന്നും സര്‍വകലാശാല എതിര്‍വാദം ഉന്നയിച്ചു. എങ്ങനെയാണ് ഈ വിവരങ്ങള്‍ “സ്വകാര്യതയെ അതിലംഘിക്കുന്നത്” എന്ന് വിശദീകരിക്കാനോ അതിനാവശ്യമായ തെളിവു നല്കാനോ സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ല എന്നു ചൂണ്ടിക്കാട്ടി CIC റെക്കോഡുകള്‍ പരിശോധിക്കാന്‍ അനുമതി നല്കി.

ഈ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ച ഉടനെത്തന്നെ, ആചാര്യുലു മാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. മന്ത്രാലയത്തിന്റെ കാര്യങ്ങളില്‍ അദ്ദേഹത്തിന് ഇടപെടാമെന്നു പറഞ്ഞ്, ചീഫ് ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണര്‍ പിന്നീട് ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചെങ്കിലും വിവരാവകാശപ്രവര്‍ത്തകര്‍ ഈ നീക്കത്തിന്റെ കാരണം വെളിവാക്കണമെന്ന് ആവശ്യപ്പെടുന്നു. കമ്മീഷനു പുറത്തുനിന്നുള്ള ആരുടെയോ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത കെജ്രിവാളിന് അറസ്റ്റ് വാറണ്ട്



പ്രധാനമന്ത്രി വകുപ്പുകളെ സ്വാധീനിക്കുന്നു എന്ന് കേജ്രിവാള്‍ ആരോപിക്കുന്നു

തന്റെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞ് പ്രധാനമന്ത്രി വകുപ്പുകളില്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ CICക്ക് കത്തെഴുതിയതോടെ ഒരു രാഷ്ട്രീയസംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുമുണ്ട്.

അദ്ദേഹത്തിന്റെ കത്ത് വിവരാവകാശ അപേക്ഷയായി പരിഗണിച്ചുകൊണ്ട്, ആവശ്യമായ വിശദാംശങ്ങള്‍ കിട്ടുന്നതിനായി മോദിയുടെ റോള്‍ നമ്പരുകള്‍ നല്കാന്‍ ഡെല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളോട് CIC നിര്‍ദ്ദേശിച്ചു. പിന്നീട്, രണ്ടു സര്‍വകലാശാലകളും മോദിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞത് സ്ഥിരീകരിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ 1978ല്‍ മൂന്നാംക്ലാസോടെ ഡെല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിഎയും 1983ല്‍ ഒന്നാംക്ലാസോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ എം എയും കരസ്ഥമാക്കി എന്ന് കാണിക്കുന്നു.

മോദിക്കൊപ്പം പഠിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍; വിദ്യാഭ്യാസ യോഗ്യതാ വിവാദം വീണ്ടും

ഷായും ജേറ്റ്‍ലിയും പ്രധാനമന്ത്രിയുടെ പ്രതിരോധത്തിനായി ചാടിവീണു

പക്ഷേ വിവാദങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചില്ല. ബിജെപി നേതാക്കളായ അമിത് ഷായും അരുണ്‍ ജേറ്റ‍്‍ലിയും ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വിജയാഹ്ലാദത്തോടെ മോദിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉയര്‍ത്തിക്കാട്ടുകയും ആംആദ്മിപാര്‍ട്ടി വല്ലാതെ തരംതാഴ്ന്നുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെ, ഡിഗ്രികളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് കേജ്രിവാളിന്റെ സംഘം തിരിച്ചടിച്ചു.

മോദിയുടെ പേര് മാര്‍ക്ക് ഷീറ്റുകളിലും ഡിഗ്രികളിലും വ്യത്യസ്തമാണെന്ന് AAP നേതാവ് അശുതോഷ് ആരോപിച്ചു. പേരു മാറ്റുന്നത് ഒരു സത്യവാങ്മൂലത്തിലൂടെ മാത്രമേ കഴിയൂ എന്നും അത് പുറത്തുവിടാന്‍ ബിജെപി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവസാനവര്‍ഷത്തെ മാര്‍ക്ക് ഷീറ്റ് നല്കിയത് 1977ലാണെന്നും മോദി ബിരുദം നേടിയത് 1978ലാണെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി 1977ലെ പരീക്ഷയില്‍ പരാജയപ്പെട്ടെന്നും അതിനാല്‍ അവസാനവര്‍ഷ പരീക്ഷകള്‍ ഡിഗ്രി നേടിയ വര്‍ഷമായ 1978ല്‍ എഴുതി‌യതാണെന്നും ബിജെപി പ്രതികരിച്ചു.

മോദിയുടെ ബിരുദം; വിദ്യാഭ്യാസ യോഗ്യതയല്ല പ്രശ്നം, പ്രധാനമന്ത്രി കള്ളം പറഞ്ഞോ എന്നതാണ്

സ്വകാര്യതയുടെ വകുപ്പ് ഉദ്ധരിച്ച് ഡെല്‍ഹി സര്‍വകലാശാല CIC യുടെ ഉത്തരവ് എതിര്‍ത്തു

CICയുടെ ഉത്തരവ് അന്തിമനിര്‍ണ്ണയമാകുമെന്ന് കരുതപ്പെട്ടെങ്കിലും ഡെല്‍ഹി സര്‍വകലാശാല അതിനെ എതിര്‍ത്തുകൊണ്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ അപ്പീലിനു പോയി. മോദിയുടെ ഡിഗ്രി റെക്കോഡുകള്‍ വെളിച്ചത്തുകൊണ്ടുവരാനുള്ള CICയുടെ ഉത്തരവ് 2017 ജനുവരി 23 ന് കോടതി സ്റ്റേ ചെയ്തു.

2016ഡിസംബര്‍ 21 ലെ CIC യുടെ ഉത്തരവില്‍ “1978ല്‍ ബിഎ പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളുടെയും പരീക്ഷാഫലത്തിന്റെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ രജിസ്റ്റര്‍ പരിശോധിക്കാനുള്ള സൌകര്യം ഡെല്‍ഹി സര്‍വകലാശാല ചെയ്തുകൊടുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ പേര്, റോള്‍നമ്പര്‍, അച്ഛന്റെ പേര്, കിട്ടിയ മാര്‍ക്ക് തുടങ്ങിയവയും രജിസ്റ്ററിലെ പേജുകളുടെ സര്‍ട്ടിഫൈ ചെയ്ത കോപ്പിയും നല്കണം ” എന്നും ആവശ്യപ്പെടുന്നതായി ഡെല്‍ഹി സര്‍വകലാശാല അവരുടെ ഹര്‍ജിയില്‍ പറയുന്നു.

സ്വകാര്യതയുടെയും ഫിഡ്യുഷ്യറി കപ്പാസിറ്റിയുടെയും വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി “നിയമത്തിലെ സെക്ഷന്‍ 8 (1)(e), (j), സെക്ഷന്‍ 11 എന്നിവ പ്രകാരം മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നല്കുന്നതില്‍ നിന്ന് ഒഴിവാക്കണം ” എന്ന് ഡെല്‍ഹി സര്‍വകലാശാല ആവശ്യപ്പെട്ടു. മൂന്നു പോയിന്റുകളില്‍ വിവരം നല്കുന്നതിന് “യാതൊരു ബുദ്ധിമുട്ടുമില്ല” എന്നും നാലാമത്തെ പോയിന്റിനെ സംബന്ധിച്ച് അത് “വ്യക്തിപരമായ വിവരങ്ങള്‍” ആയതിനാല്‍ ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്നും ഡെല്‍ഹി സര്‍വകലാശാല വാദിച്ചത് അറിയിച്ചുകൊണ്ട് വിവരങ്ങള്‍ നല്കുന്നതില്‍നിന്ന് ഒഴിവാക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.

ഇപ്പറഞ്ഞ വിവരങ്ങള്‍ ഫിഡ്യൂഷറി കപ്പാസിറ്റിയില്‍ പെടില്ലെങ്കില്‍പ്പോലും നിയമത്തിലെ സെക്ഷന്‍ 8(1)(j), സെക്ഷന്‍ 11 എന്നിവയിലെ വ്യവസ്ഥകളുടെ പാലനത്തിനുശേഷം മാത്രമേ വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവൂ എന്ന് ഡെല്‍ഹി സര്‍വകലാശാലക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. അതിന്, നോട്ടീസ് പുറപ്പെടുവിക്കുകയും ആരുടെയാണോ വിവരം അന്വേഷിക്കുന്നത് അയാളുടെ വാദം കേള്‍ക്കാനുള്ള അവസരം ഉണ്ടാവുകയും വേണം.

മോദിയുടെ വിദ്യാഭ്യാസ യോഗ്യത; ഇനിയും ആളുകളെക്കൊണ്ട് നുണയന്‍ എന്നു വിളിപ്പിക്കരുത്

ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ നിലപാട് നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്ന് വിവരാവകാശപ്രവര്‍ത്തകരുടെ ഹര്‍ജി

2017 അവസാനം വാദം കേള്‍ക്കാനായി വെച്ചതിനു മുമ്പ്, മൂന്നു വിവരാവകാശപ്രവര്‍ത്തകര്‍ ഇതേ വിഷയത്തില്‍ ഒരു ഇടക്കാലഹര്‍ജി നല്കി. ലോകമെമ്പാടുമുള്ള സര്‍വകലാശാലകള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങളെപ്പറ്റിയുള്ള പൂര്‍ണ്ണവിവരങ്ങള്‍ സ്വതന്ത്രമായി പങ്കുവെക്കുന്നുണ്ടെന്നും അതില്‍നിന്ന് ഭിന്നമായ നിലപാടാണ് ഡെല്‍ഹി സര്‍വകലാശാല സ്വീകരിച്ചതെന്നും അവര്‍ പറയുന്നു.

ഡെല്‍ഹി സര്‍വകലാശാലയുടെ നിലപാട് നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്നും നിലവില്‍ ഡെല്‍ഹി സര്‍വകലാശാല ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിക്ക് എതിരാണിതെന്നും വിവരാവകാശപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സ്റ്റേ വാങ്ങുന്ന സമയത്ത്, ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതലായതാണെങ്കില്‍ അവയെ സംബന്ധിച്ച മിക്കവാറും ഒഴിവാക്കലുകളെ ഇല്ലാതാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിവരാവകാശനിയമത്തിലെ സെക്ഷന്‍ 8(3) സര്‍വകലാശാല അവഗണിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 28ലെ വാദം കേള്‍ക്കലില്‍ നോട്ടീസ് പുറപ്പെടുവിച്ച ശേഷം ഡെല്‍ഹി ഹൈക്കോടതി വിഷയം 2018 മെയ് 22 ലേക്ക് വെച്ചിട്ടുണ്ട്.

മോദി പഠിച്ച കാലത്തെ ഒരു വിദ്യാര്‍ഥിയുടേയും രേഖകള്‍ കൈവശമില്ലെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍