UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വന്ദേമാതര’ത്തിന് ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകണമെന്ന ബിജെപി നേതാവിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി

സ്കൂളുകളിൽ എല്ലാ ദിവസവും ഈ രണ്ട് ഗാനങ്ങളും ആലപിക്കണമെന്ന ആവശ്യവും ഹരജിക്കാരനുണ്ട്.

‘വന്ദേ മാതരം’ ഗീതത്തിന് രാജ്യത്തിന്റെ ദേശീയഗാനമായ ‘ജനഗണമന’യുടെ അതേ പദവി നൽകണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് ഈ ഹരജി നൽകിയത്. വന്ദേമാതരത്തെ ദേശീയഗീതമോ ദേശീയഗാനമോ ആക്കി മാറ്റണമെന്ന് ഹരജി ആവശ്യപ്പെടുന്നു.

ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുൾപ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്. വന്ദേമാതരത്തിന് ജനഗണമനയുടേതിന് സമാനമായ പദവി നൽകണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാൻ യാതൊരു കാരണവും തങ്ങൾക്ക് കാണാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

ജനഗണമനയെ ദേശീയഗാനമായും വന്ദേമാതരത്തെ ദേശീയഗീതമായും മാറ്റണമെന്നാണ് ഉപാധ്യായയുടെ വാദത്തിലെ അടിസ്ഥാന ആവശ്യം. രബീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യം അവതരിപ്പിച്ചത് 1896ല്‍ കോൺഗ്രസ്സിന്റെ ഒരു രാഷ്ട്രീയ പരിപാടിയിലായിരുന്നെന്നും ഉപാധ്യായ പറയുന്നു.

സ്കൂളുകളിൽ എല്ലാ ദിവസവും ഈ രണ്ട് ഗാനങ്ങളും ആലപിക്കണമെന്ന ആവശ്യവും ഹരജിക്കാരനുണ്ട്.

2017ലും സമാനമായ ഒരാവശ്യം ഡൽഹി ഹൈക്കോടതിയിൽ ഹരജിയായി ഉന്നയിക്കപ്പെട്ടിരുന്നു. സർക്കാരിന്റെ അഭിപ്രായമാരാഞ്ഞ ശേഷം ഇത് തള്ളുകയായിരുന്നു. ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ വന്ദേ മാതരം ഇന്ത്യയുടെ ദേശീയ ഗീതമാക്കണമെന്നത് സംഘപരിവാർ സംഘടനകളുടെ ദീർഗകാലമായുള്ള ആവശ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍