UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എച്ച്ഡിഎഫ്‌സി വൈസ് പ്രസിഡണ്ടിനെ കാണാനില്ല; കാറിൽ ചോരപ്പാടുകൾ

ഐരോലി സെക്ടര്‍ 11ലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡണ്ട് സിദ്ധാർത്ഥ് കിരൺ സിംഘ്‌വിയെ ദുരൂഹസാഹചര്യത്തിൽ‌ കാണാതായി പരാതി. മുംബൈയിലെ കമല മിൽസ് ഓഫീസിനടുത്തു നിന്നാണ് സിദ്ധാർത്ഥ് കിരൺ സിംഘ്‌വിയെ കാണാതായത്. ബുധനാഴ്ച രാവിലെ 8.30ന് വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം ഓഫീസിലെത്തുകയും തിരിച്ച് വൈകീട്ട് 7.30 ഇറങ്ങുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കാർ നവി മുംബൈയിൽ നിന്നും കണ്ടെത്തി. കാറിൽ ചോരപ്പാടുകളുണ്ട്.

മുംബൈയിലെ എൻഎം ജോഷി മാർഗ് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോയതാകാമെന്നാണ് നിഗമനം.

7.30ന് ഓഫീസിൽ നിന്ന് സിദ്ധാർത്ഥ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പക്ഷെ ദൃശ്യങ്ങളിൽ ഇദ്ദേഹത്തിന്റെ കാർ കണ്ടെത്താനായില്ല.

കമല മിൽ പരിസരത്തു നിന്നും പോകുന്ന സമയത്തു തന്നെ സിദ്ധാർത്ഥിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്തുമണി വരെ സിദ്ധാർത്ഥിനെ വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് ഭാര്യ പൊലീസിൽ പരാതി നൽകിയത്.

ഐരോലി സെക്ടര്‍ 11ലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍