UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത ഷെല്ലാക്രമണം, വെടിനിര്‍ത്തല്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്പ്, 5 സൈനികര്‍ക്ക് പരിക്ക്

ഷോപ്പിയാനും ഇന്ത്യന്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയുമായി ചേര്‍ന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും പാകിസ്ഥാന്‍ സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള വെടിവയ്പ്പിലും അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. അഖനൂര്‍ സെക്ടറിലെ സൈനികര്‍ക്കാണ് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ സൈനികരുടെ ശക്തമായ തിരിച്ചടിയില്‍ അഞ്ച് പാക് പോസ്റ്റുകള്‍ തകരുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയു ചെയ്തുവെന്നും വിവരമുണ്ട്. പാക് ട്രൂപ്പുകള്‍ മൊട്ടോര്‍ ഷെല്ലുകളും മിസൈലുകളുമടക്കം ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങളെയും ഗ്രാമീണരെയും മറ പിടിച്ചുമാണ് ആക്രമണം നടത്തുന്നതെന്നാണ് സൈനിക വക്താവ് പറയുന്നത്.

അതേസമയം ഷോപ്പിയാനും ഇന്ത്യന്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. മെമന്തറില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈനികര്‍ വളഞ്ഞിരിക്കുകയാണ്.

ഇന്നലെ രാവിലെ ഇന്ത്യന്‍ വ്യോമസേന നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വെടിവയ്പും ആക്രമണവും പാക് സൈനികര്‍ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍