ഒരു ഹെലികോപ്റ്ററിൽ ഹേമമാലിനി ഇരിക്കുന്നതാണ് ആദ്യത്തെ ചിത്രം. മറ്റൊന്ന് ഗോതമ്പുവയലിൽ വിള കൊയ്യുന്നതും.
മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി ഹോലികോപ്റ്ററിൽ വന്നിറങ്ങുന്നതും ഗോതമ്പു പാടത്ത് കൊയ്യുന്നതുമായ രണ്ട് ചിത്രങ്ങൾ ചേർത്തു വെച്ചുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ ചിത്രങ്ങൾ രണ്ടു സന്ദർഭങ്ങളിൽ വെച്ചെടുത്തതാണെന്നും വളരെ പഴയ ചിത്രങ്ങളാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആൾട്ട് ന്യൂസ് പോർട്ടൽ.
ഒരു ഹെലികോപ്റ്ററിൽ ഹേമമാലിനി ഇരിക്കുന്നതാണ് ആദ്യത്തെ ചിത്രം. മറ്റൊന്ന് ഗോതമ്പുവയലിൽ വിള കൊയ്യുന്നതും. രണ്ടിലും ഒരേ സാരിയാണ് ഹേമമാലിനി ഉടുത്തിരിക്കുന്നത്. ഇതല്ലാതെ ഈ ചിത്രങ്ങൾ തമ്മിൽ ബന്ധമൊന്നുമില്ലെന്നാണ് ആൾട്ട് ന്യൂസ് പറയുന്നത്. ഊർജിത് സെൻ എന്ന ഫേസ്ബുക്ക് യൂസറാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തത്. ഇപ്പോൾ പ്രസ്തുത പോസ്റ്റ് കാണാനില്ല.
പക്ഷെ പോസ്റ്റ് മറ്റുള്ള പ്രൊഫൈലുകളും പേജുകളും വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. 2014 തെരഞ്ഞെടുപ്പു കാലത്ത് മോദിയുടെ പ്രചാരണ സംഘം ഫോട്ടോഷോപ്പിൽ സൃഷ്ടിച്ചെടുത്ത ചിത്രങ്ങള്‍ ഗുജറാത്തിലെ വികസനം പെരുപ്പിച്ചു കാണിക്കാനായി ഉപയോഗിച്ചിരുന്നു. ഈ പ്രവണതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായാണ് ഈ സംഭവം തെളിയിക്കുന്നത്.
വിള കൊയ്യുന്ന ചിത്രം 2014 ഏപ്രിൽ മാസത്തിൽ മാധ്യമങ്ങളിൽ വന്നതാണ്. ഹെലികോപ്റ്ററിൽ ഇരിക്കുന്ന ചിത്രം 2015ൽ എടുത്തതാണ്. ഈ ചിത്രം ഹേമമാലിനി തന്നെ തന്റെ ട്വിറ്റർ ഹാൻഡിലിൽ ഇട്ടിട്ടുണ്ട്.
Day 2 of campaigning – leaving frm Patna pic.twitter.com/TA5vcxsM96
— Hema Malini (@dreamgirlhema) October 21, 2015