UPDATES

ട്രെന്‍ഡിങ്ങ്

പാർലമെന്റ് മുറ്റം അടിച്ചുവാരി ഹേമമാലിനി: വീഡിയോ വൈറൽ

ഇന്ത്യയിലെ ഗ്രാമങ്ങളിൽ 2019 ഒക്ടോബർ 2നു മുമ്പായി 90 ദശലക്ഷം കക്കൂസുകൾ പണിയുകയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.

സ്വച്ഛഭാരത് അഭിയാൻ പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടിയും ബിജെപി മഥുര എംപിയുമായ ഹേമമാലിനി പാര്‍ലമെന്റ് പരിസരം അടിച്ചുവാരി. ധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറും ഹേമമാലിനിക്കൊപ്പം ചേർന്നു. ഇന്ന് (ജൂലൈ 13, 2019) രാവിലെയാണ് ഹേമമാലിനി പാർലമെന്റ് പരിസരം വൃത്തിയാക്കിയത്. ചാരനിറത്തിലുള്ള കുർത്തയും സൺഗ്ലാസും ധരിച്ചാണ് ഹേമമാലിനി സ്വച്ഛ്ഭാരത് പ്രവർത്തനം നടത്തിയത്.

രാജ്യത്തെ ശുചിത്വമുള്ളതാക്കി നിലനിർത്തുകയെന്നത് ഭാവിതലമുറയ്ക്കു വേണ്ടിയുള്ള ഒരു നിക്ഷേപമാണെന്ന് അനുരാഗ് താക്കൂർ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയ പദ്ധതിയാണ് സ്വച്ഛ്ഭാരത് അഭിയാൻ‌. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ ഗ്രാമാന്തരങ്ങളിൽ ഇന്നും ശുചിമുറി സംസ്കാരമില്ലാത്തത് സൃഷ്ടിക്കുന്ന സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഈ പദ്ധതി ഉത്തരേന്ത്യൻ നാടുകളിൽ ഏറെ സ്വീകാര്യത ലഭിച്ച ഒന്നാണ്.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ 2019 ഒക്ടോബർ 2നു മുമ്പായി 90 ദശലക്ഷം കക്കൂസുകൾ പണിയുകയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍