പ്രചരണ പരിപാടിക്കിടെ ഗോവര്ധന് മേഖലയില്‍ എത്തിയ ഹേമ മാലിനി പ്രദേശത്ത് പാടത്ത് ഗോതമ്പ് കൊയ്തുകൊണ്ട് നിന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി ഇറങ്ങുകയായിരുന്നു
വോട്ടുനേടാന്‍ പല മാര്‍ഗ്ഗങ്ങളും പ്രചാരണങ്ങളും സ്ഥാനാര്‍ഥികള്‍ നടത്താറുണ്ട്. ഈ ഗണത്തില്‍ ഇപ്പോള്‍ ശ്രദ്ധയമായിരിക്കുന്നത് നടിയും ബിജെപി എംപിയുമായ ഹേമമാലിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ്. ഉത്തര്‍പ്രദേശിലെ മഥുര ലോക്സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയാണ് ഹേമ മാലിനി. ഇത്തവണയും ഹേമമാലിനി തന്നെയാണ് മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി.
Began my Lok Sabha campaign today with the Govardhan Kshetra where I had the opportunity to interact with women working in the fields. A few fotos for u of my first day of campaign pic.twitter.com/EH7vYm8Peu
— Hema Malini (@dreamgirlhema) March 31, 2019
പ്രചരണ പരിപാടിക്കിടെ ഗോവര്ധന് മേഖലയില്‍ എത്തിയ ഹേമ മാലിനി പ്രദേശത്ത് പാടത്ത് ഗോതമ്പ് കൊയ്തുകൊണ്ട് നിന്ന സ്ത്രീകളെ സഹായിക്കാനായി അരിവാളുമായി ഇറങ്ങുകയായിരുന്നു. അവരെ ഗോതമ്പ് കറ്റകള്‍ കെട്ടിവെയ്ക്കാനും ഹേമ മാലിനി സഹായിച്ചു.
സ്ത്രീ തൊഴിലാളികളോടൊപ്പം പാടത്ത് പണിയെടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഹേമ മാലിനി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഹേമമാലിനിയുടെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണിതെന്നാണ് കമന്റുകള്‍ എത്തുന്നത്.
1999 മുതല്‍ ബിജെപിയുടെ കൂടെ പ്രവര്‍ത്തിക്കുന്ന ഹേമ മാലിനി 2004ലാണ് പാര്‍ട്ടി അംഗമാകുന്നത്. 2003ല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഹേമ മാലിനിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യുന്നത്.