UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താനിലെ ഹിന്ദു ജനസംഖ്യ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയെക്കാൾ വേഗത്തിൽ വളരുന്നു

പാകിസ്താനിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ ജനസംഖ്യയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

പാകിസ്താനിലെ ഹിന്ദു ജനസംഖ്യ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയെക്കാൾ വേഗത്തിൽ വളർച്ച പ്രാപിക്കുന്നതായി റിപ്പോർട്ട്. ബിസിനസ് സ്റ്റാൻഡേഡാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2017ലെ കാനേഷുമാരിയെ ആധാരമാക്കിയുള്ള വിശകലനങ്ങളിൽ നിന്നാണ് ഈ അനുമാനത്തിലെത്തിയിരിക്കുന്നത്. പാകിസ്താനിലെ ഹിന്ദു ജനസംഖ്യ സ്വാതന്ത്ര്യാനന്തരകാലത്ത് വൻതോതിൽ കുറഞ്ഞതു സംബന്ധിച്ച് നിരന്തരമായ വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്താൻ. 2017നു മുൻപ് 1998ലും 1981ലുമാണ് പാകിസ്താനിൽ സെന്‍സസ് നടന്നിട്ടുള്ളത്.

ഏറ്റവും പുതിയ സെൻസസ് പ്രകാരം പാകിസ്താനിലെ ഹിന്ദു ജനസംഖ്യ 3.3 ദശലക്ഷത്തിലെത്തി നിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1998ലെ സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യ 2.1 ദശലക്ഷമായിരുന്നു. സെൻസസിലെ മതപരമായ കണക്കുകൾ പാകിസ്താൻ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ 1998ലെ അതേ അനുപാതം ഹിന്ദു ജനസംഖ്യാ വളർച്ചയിൽ നിലനിൽക്കുന്നുണ്ടെന്ന അനുമാനത്തിലാണ് റിപ്പോർട്ടുകൾ. ആകെ ജനസംഖ്യയുടെ 1.6 ശതമാനമാണ് 98ലെ സെൻസസ് പ്രകാരം രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം. 2017ലെ സെൻസസ് പ്രകാരം 207 ദശലക്ഷമാണ് ആകെ ജനസംഖ്യ. രാജ്യത്തെ ഏറ്റഴും വലിയ ന്യൂനപക്ഷ വിഭാഗം ഹിന്ദുക്കളാണ്.

1981 മുതൽ അവസാനത്തെ സെൻസസ് വരെ 93 ശതമാനമാണ് പാകിസ്താനിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ച. അതെസമയം ഇന്ത്യയിൽ 1981 മുതല്‍ 2011 വരെയുള്ള കാലയളവിൽ ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ച 72 ശതമാനമാണ്.

പാകിസ്താനിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ ജനസംഖ്യയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍