UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദുസേനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ശിവസേനയും

പല മുസ്ലീങ്ങള്‍ക്കും തങ്ങളുടെ മതത്തിന്റെ (ഇസ്ലാം) യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്നില്ല. ബുര്‍ഖ, ബഹുഭാര്യത്വം, മു തലാഖ്, കുടുംബ ആസൂത്രണത്തിനെതിരെയുള്ള വിയോജിപ്പ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സാമ്‌ന എഴുതുന്നു

ഇന്ത്യയില്‍ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ബുധനാഴ്ചത്തെ എഡിറ്റോറിയലില്‍ പറയുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാല്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും നിരോധിക്കണമെന്നാണ്.

ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണം. പല മുസ്ലീങ്ങള്‍ക്കും തങ്ങളുടെ മതത്തിന്റെ (ഇസ്ലാം) യഥാര്‍ത്ഥ അര്‍ത്ഥത്തെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്നില്ല. ബുര്‍ഖ, ബഹുഭാര്യത്വം, മു തലാഖ്, കുടുംബ ആസൂത്രണത്തിനെതിരെയുള്ള വിയോജിപ്പ് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സാമ്‌ന എഴുതുന്നു.

തീവ്ര വലത് സംഘടനയായ ഹിന്ദുസേനയും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ഹിന്ദുസേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പറയുന്നത്.

പൊതു ഗതാഗത വാഹനങ്ങള്‍, പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന രീതിയിലുള്ള വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിഖാബും ബുര്‍ഖയും നിരോധിക്കണം എന്നും ഇവര്‍ ആവശ്യപെട്ടിട്ടുണ്ട്.

സി.സി.ടി.വി. ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ ഭീകരര്‍ എത്തുമെന്നും ഇന്ത്യയിലും പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍