UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഹമ്മദലി ജിന്നയുടെ ചിത്രം; അലിഗഢ് സർവ്വകലാശാലയിൽ ഹിന്ദു വാഹിനിയുടെ ആക്രമണം

ജിന്നയുടെ ചിത്രം തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട് അധികൃതർ.

അലിഗഢ് മുസ്ലിം യുണിവേഴ്സിറ്റിയിൽ ഹിന്ദു വാഹിനി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. നിരവധി പേർക്ക് പരിക്കുണ്ട്.

സർവ്വകലാശാലയിലെ യൂണിയൻ ഓഫീസിൽ ദശകങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു വാഹിനിക്കാർ ആക്രമണം സംഘടിപ്പിച്ചത്.

സർവ്വകലാശാലയുടെ സ്ഥാപകനാണ് മുഹമ്മദലി ജിന്ന. ഇദ്ദേഹത്തിന് സ്റ്റുഡന്റ്സ് യൂണിയനിൽ ആജീവനാന്ത മെമ്പർഷിപ്പ് നൽകിയിരുന്നു. യൂണിവേഴ്സിറ്റി കോർട്ടിന്റെ സ്ഥാപകാംഗമായ ജിന്ന സർവ്വകലാശാലയ്ക്കായി ധാരാളം സാമ്പത്തിക സഹായങ്ങളും ചെയ്തിട്ടുള്ളയാളാണ്. പിൽക്കാലത്ത് ഇന്ത്യ-പാക് വിഭജനം നടക്കുകയും പിരിയുകയും ചെയ്തുവെങ്കിലും സർവ്വകലാശാലയ്ക്ക് ജിന്നയുടെ സംഭാവനകൾ മറക്കേണ്ട കാര്യമില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

ജിന്നയുടെ ചിത്രം സർവ്വകലാശാലയിലുള്ളത് വർഗ്ഗീയവൽക്കരിക്കാനാണ് ബിജെപിയും ഹിന്ദു വാഹിനിക്കാരും ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഈ ആക്രമണം നടക്കുന്നത് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ സന്ദർശനം നടക്കുന്ന വേളയിലാണ് എന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹം സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസിലർ കൂടിയാണ്.

അതെസമയം ജിന്നയുടെ ചിത്രം തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട് അധികൃതർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍