UPDATES

‘മൃദു ഹിന്ദുത്വം’ കോൺഗ്രസ്സിനെ ഇല്ലാതാക്കും: ശശി തരൂർ

എക്കാലത്തും തങ്ങൾ നിലകൊണ്ട തത്വങ്ങളെ മുറുകെപ്പിടിച്ച് നിവർന്നു നിൽക്കുകയാണ് കേൺഗ്രസ്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാൻ ‘മൃദു ഹിന്ദുത്വ’മാകരുത് പാർ‌ട്ടിയുടെ ആയുധമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ആ വഴിക്കാണ് നീങ്ങുന്നതെങ്കിൽ പാർട്ടി അവിടങ്ങളില്‍ ഇല്ലാതാകുകയാകും ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോക്ക് ലൈറ്റ് പോലെ ഹിന്ദുത്വ ലൈറ്റ് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ഇല്ലാതാകുകയേ ഉള്ളൂ,’ തരൂർ പറഞ്ഞു.

നിലവിലെ ആക്രാമകമായ ദേശീയതാ പ്രവണതകൾ ഇല്ലാതാകുമെന്നതിൽ തനിക്ക് സംശയമില്ലെന്നും തരൂർ പറഞ്ഞു. ഇത്തരം പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂർ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തന്റെ പുതിയ പുസ്തകമായ ‘ദി ഹിന്ദു വേ: എൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായാണ് തരൂർ അഭിമുഖം നൽകിയത്. ബിജെപിയും അതിന്റെ സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നത് ബ്രിട്ടീഷ് ഫൂഡ്ബോൾ തെമ്മാടിക്കൂട്ടത്തിന്റേതിനു സമാനമായ രീതിയിലാണെന്ന് അദ്ദേഹം വിമർശിച്ചു. നിലവിൽ അധികാരത്തിലിരിക്കുന്നവർ ഹിന്ദുമതത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ അറിഞ്ഞവരല്ലെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും തരൂർ ചൂണ്ടിക്കാട്ടി. വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവർ വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങൾ മാത്രമാണ് അവരുടെ ഉദ്ദേശ്യം.

ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബിജെപിയുടെ അതേ നിലപാടിനെ പിൻ‌പറ്റുകയാണ് കോൺഗ്രസ് ചെയ്യുന്നതെങ്കിൽ അതൊരു വലിയ പിഴവായിരിക്കുമെന്ന് തരൂർ പറഞ്ഞു. അതൊരു തരം അനുകരണം മാത്രമായി മാറുമെന്നും, യഥാർത്ഥമായത് മുന്നിലുള്ളപ്പോൾ അനുകരിക്കുന്നതിനെ വോട്ടർ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്കാലത്തും തങ്ങൾ നിലകൊണ്ട തത്വങ്ങളെ മുറുകെപ്പിടിച്ച് നിവർന്നു നിൽക്കുകയാണ് കേൺഗ്രസ്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍