UPDATES

110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 2

110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനമാകാം ഇന്ത്യയും ചൈനയും തമ്മിലുള്ള ഈ അടുത്തകാലത്തെ സൈനിക വൈകാരിക പ്രകടനത്തിന് കാരണമായി തീര്‍ന്നത്. സിക്കിമിനും ഭൂട്ടാനും ഇടയില്‍ ഞെരുങ്ങിയിരിക്കുന്ന 89 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഒരു ചെറിയ ഭൂപ്രദേശമായ ചുംബി താഴ്വര, വെറും 25 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കിയാണ് 1908ല്‍ ടിബറ്റിന് ബ്രിട്ടീഷ് സര്‍ക്കാര്‍ കൈമാറിയത്. അല്ലെങ്കില്‍ അത് ബ്രിട്ടീഷ് ഇന്ത്യയിലെ സിക്കിമിന്റെ ഭാഗമായി തുടരുകയും പിന്നീട് സ്വാഭാവികമായും ഇന്ത്യ അതിന്റെ സ്വാഭാവിക പിന്‍തുടര്‍ച്ചാവകാശികളായി മാറുകയും ചെയ്യുമായിരുന്നു.

ഹിമാലയന്‍ പര്‍വതശിഖരത്തില്‍ കിഴക്ക്-പടിഞ്ഞാറ് അക്ഷാംശത്തിലെ 3,488 കിലോമീറ്റര്‍ വരുന്ന രേഖപ്പെടുത്താത്ത അതിര്‍ത്തിയാണ് ഇന്ത്യയുടെ ചൈനയും പങ്കിടുന്നത്. ചുംബി താഴ്വര ടിബറ്റിന് (പിന്നീട് 1959ല്‍ ചൈന കീഴടക്കി) കൈമാറിയ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിബന്ധനകള്‍ അവരുടെതായ രീതിയില്‍ വഴക്കമുള്ളതും ആ സമയത്തെ ‘പുരോഗമനപരമായ നയങ്ങള്‍ക്ക്’ അനുയോജ്യവുമായിരുന്നു.

തന്റെ മാര്‍ഗ്ഗദര്‍ശിയും 1899 മുതല്‍ 1905 വരെ ഇന്ത്യയുടെ വൈസ്രോയിയും ആയിരുന്ന നതാനിയല്‍ കര്‍സണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം ബ്രിട്ടീഷ് സൈനീക ഉദ്യോഗസ്ഥനായിരുന്ന സര്‍ ഫ്രാന്‍സിസ് യംങ്ഹസ്ബന്റ് 1904ല്‍ ടിബറ്റ് ആക്രമിക്കുകയും ആ വര്‍ഷം സെപ്തംബറില്‍ ലാസയുമായി കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ ടിബറ്റിനെ കൂട്ടിച്ചേര്‍ത്ത കര്‍സണ്‍-യംങ്ഹസ്ബന്റ് നടപടിയെ ലണ്ടന്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, അക്കാലത്തെ തന്ത്രപരമായ താല്‍പര്യങ്ങളുമായി ഇണങ്ങുന്ന വിധത്തില്‍ കരാര്‍ വെട്ടിമുറിച്ചു.

‘ദ ലാസ്റ്റ് ഓഫ് ദ ഗ്രേറ്റ് ഇംപീരിയല്‍ അഡ്വഞ്ചര്‍: യംങ്ഹസ്ബന്റ്’ എന്ന പുസ്തകം രചിച്ച പാട്രിക് ഫ്രഞ്ച് എഴുതുന്നു: ‘ലാസയില്‍ ബ്രിട്ടീഷുകാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന കരാറിലെ വ്യവസ്ഥകള്‍ വെട്ടിക്കളയുകയും യങ്ഹസ്ബന്റ് കഷ്ടപ്പെട്ട് നേടിയെടുത്ത നഷ്ടപരിഹാരം മൂന്നിലൊന്നായി വെട്ടിക്കുറച്ച് കൂടുതല്‍ താങ്ങാവുന്ന 25 ലക്ഷം രൂപയായി നിശ്ചയിക്കുകയും ചെയ്തു. ചുംബി താഴ്വര 1908ല്‍ ഒഴിഞ്ഞുകൊടുക്കണമായിരുന്നു.’ ടിബറ്റുമായി 75 വര്‍ഷത്തെ ഉടമ്പടിയിലായിരുന്നു യങ്ഹസ്ബന്റ് ഒപ്പുവെച്ചത്.

ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1

ടിബറ്റില്‍ ഇടപെടില്ല എന്നൊരു കരാറില്‍ ബ്രിട്ടീഷുകാര്‍ 1906 ഏപ്രില്‍ ചൈനയുമായി പീക്കിംഗില്‍ വച്ച് ഒപ്പുവെച്ചു. ബ്രിട്ടീഷുകാര്‍ക്ക് താഴെ പറയുന്ന ഇളവുകള്‍ ലഭിച്ചിട്ടുണ്ടാവാം എന്നാണ് പിന്നീട് ആലോചിക്കുമ്പോള്‍ വ്യക്തമാവുന്നത്: ഒന്നാം ലോക മഹായുദ്ധത്തില്‍ (1914-1918) ബ്രിട്ടീഷുകാരുടെ സഖ്യകക്ഷിയായി ചൈന മാറി. രണ്ടാം ലോക മഹായുദ്ധത്തിലും (1939-1945) ബ്രിട്ടീഷ് സഖ്യത്തില്‍ ചൈന പങ്കാളിയാവുകയും വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം നിര്‍ണായക ടിബറ്റ്-ഡാര്‍ജിലിംഗ് വാണിജ്യപാത തുറക്കപ്പെടുകയും ചെയ്തു. 1954 വരെ ഓരോ പത്തുവര്‍ഷത്തിലും കരാര്‍ പുതുക്കപ്പെട്ടു. എന്നാല്‍ ചൈനയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അതിനുശേഷം പുതുക്കല്‍ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാക്കുകയും വിരോധാഭാസമെന്ന് പറയട്ടെ 1959ല്‍ ടിബറ്റിനെ ചൈന കീഴടക്കുകയും ചെയ്തു.

വീതിയേറിയ ഭാഗത്ത് 25 കിലോമീറ്ററും ഇടുങ്ങിയ ഭാഗത്ത് രണ്ട് കീലോമീറ്ററുമുള്ള ചുംബി താഴ്വരയിലൂടെ ബ്രിട്ടീഷ്-ടിബറ്റ് വാണിജ്യപാത കടന്നുപോവുകയും യാതുംഗില്‍ ബ്രിട്ടീഷ് ഏജന്റമാരെ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ടിബറ്റിന് താഴ്വരയുടെ നിയന്ത്രണം ഉണ്ടായിരുന്ന സമയത്തും ടിബറ്റ്-ഡാര്‍ജിലിംഗ് വാണിജ്യപാതയിലെ ചുംബി താഴ്വരയിലൂടെ വ്യാപാരം നടന്നു.

ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍

ചുംബി താഴ്വര വ്യക്തമായി കാണാവുന്നതും കിഴക്കന്‍ കോഴിക്കഴുത്ത് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഇടുങ്ങിയ സിലിഗുരി ഇടനാഴിക്ക് (180 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വരെ) നേരെ നില്‍ക്കുന്നതുമായ സിക്കിമിന് കിഴക്കുള്ള പ്രദേശങ്ങള്‍ അതീവ തന്ത്രപ്രാധാന്യം അര്‍ഹിക്കുന്നു. സിലിഗുരി ഇടനാഴിയില്‍ ഇന്ത്യയുടെ പല നിര്‍ണായക നിര്‍മ്മിതികളും ഉണ്ടെന്ന് മാത്രമല്ല, ഇന്ത്യ വന്‍കരയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കം നടക്കുന്ന ദോക്ലാം പ്രദേശത്തിന്റെ നിയന്ത്രണം നേടിയെടുക്കാനാണ് ചൈനക്കാര്‍ ശ്രമിക്കുന്നത്. അതില്‍ അവര്‍ വിജയിക്കുന്നപക്ഷം, സംഘര്‍ഷം ഉടലെടുക്കുന്ന വേളകളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ഇന്ത്യന്‍ വന്‍കരയുടെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ശേഷി അവര്‍ക്ക് ലഭിക്കുന്നു. ദോലം എന്ന് ഇന്ത്യയും ദോക്ലാം എന്ന് ഭൂട്ടാനും വിളിക്കുന്ന ദോംങ്‌ലാങിന് പകരമായി വടക്കന്‍ ഭൂട്ടാനിലുള്ള തങ്ങളുടെ ഭൂപ്രദേശ അവകാശവാദങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് 1996ല്‍ ബീജിംഗ് സൂചിപ്പിച്ചിരുന്നു.

ഇന്ത്യ-ചൈന: ‘നിങ്ങള്‍ക്ക് സുഹൃത്തിനെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍