UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഒലാന്ത് പറയുന്നത് ഇന്ത്യൻ പ്രധാനമന്ത്രി കള്ളനാണെന്നാണ്”: റാഫേൽ കരാർ വിവാദത്തിൽ രാഹുലിന്റെ പ്രതികരണം

ഈ വിഷയത്തിൽ ഇപ്പോഴും പ്രധാനമന്ത്രിക്ക് യാതൊന്നും പറയാനില്ലായെന്നത് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണെന്ന് രാഹുൽ പറഞ്ഞു.

റാഫേൽ കരാർ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിനിശിതമായി വിമർശിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മുൻ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാൻസ്വ ഒലാന്ത് ഇന്ത്യൻ പ്രധാനമന്ത്രി കള്ളനാണെന്ന് പറയുകയാണ് ചെയ്തതെന്ന് രാഹുൽ പറഞ്ഞു. മോദി മൗനം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ ഇപ്പോഴും പ്രധാനമന്ത്രിക്ക് യാതൊന്നും പറയാനില്ലായെന്നത് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണെന്ന് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി തന്നെയാണ് റാഫേൽ കരാറിൽ അനിൽ അംബാനിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്നാണ് മുൻ ഫ്രഞ്ച് പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അംബാനിയെ ഉൾപ്പെടുത്തുക മാത്രമാണ് പോംവഴിയെന്നാണ് മോദി പറഞ്ഞത്. പ്രധാനമന്ത്രി അഴിമതി ചെയ്തുവെന്ന കാര്യത്തിൽ വ്യക്തത വന്നു കഴിഞ്ഞതായും രാഹുൽ പറഞ്ഞു.

ഇന്ത്യയാണ് അനിൽ അംബാനിയെ കരാറില്‍ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് ഒരു ഫ്രഞ്ച് മാധ്യമത്തോട് മുൻ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാൻസ്വ ഒലാന്ത് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയല്ല ഫ്രാൻസാണ് അംബാനിയെ കരാറിലുൾപ്പെടുത്തിയതെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞു കൊണ്ടിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍