UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്ന് ആശംസിച്ച് മുലായം; സ്തബ്ധരായി പ്രതിപക്ഷനിര

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആശംസിച്ച് സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്. പ്രതിപക്ഷ നിരയെ ഒന്നടങ്കം സ്തബ്ധമാക്കിയ ഈ പ്രസ്താവന നടപ്പ് പാർലമെന്റിന്റെ അവസാനദിന ചേരലിനിടെയാണ് മുലായം നടത്തിയത്.

“എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കാൻ ഞാനാഗ്രഹിക്കുന്നു. എല്ലാം മെമ്പർമാരും ജയിച്ച് തിരിച്ചെത്തണം. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ഞാനാശംസിക്കുന്നു.” -മുലായം പറഞ്ഞു. ഈ പ്രസ്താവന പാർലമെന്റിൽ ആദ്യം ചിരിയുണർത്തിയെങ്കിലും പിന്നീടത് ഒരു വിവാദ വിഷയമായി മാറി. മുലായത്തിന്റെ അടുത്തിരിക്കുകയായിരുന്ന സോണിയ ഗാന്ധി പക്ഷെ ഗൗരവത്തോടെ തുടർന്നു. പ്രധാനമന്ത്രി അടക്കിച്ചിരിക്കുന്നുണ്ടായിരുന്നു.

പാർലമെന്റിലെ മുലായത്തിന്റെ ഈ പ്രസ്താവനയോട് താൻ വിയോജിക്കുന്നെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. മുലായം സിങ്ങിനോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന് ഈ നിലപാടിനോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുലായത്തിന്റെ ‘അനുഗ്രഹ’ത്തിന് മോദി തന്റെ പ്രസംഗത്തിൽ നന്ദി അറിയിക്കുകയുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍