UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീർ നേതാക്കളെ തടവിലിട്ടിരിക്കുന്നത് വിഐപി ബംഗ്ലാവുകളിലെന്ന് കേന്ദ്രമന്ത്രി; ഹോളിവുഡ് സിനിമകളുടെ സിഡികൾ നൽകിയിട്ടുണ്ട്, ജിംനേഷ്യമുണ്ട്

ഒന്നര വർഷത്തിൽക്കൂടുതൽ കാലം രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജമ്മു കാശ്മീരിൽ രാഷ്ട്രീയ നേതാക്കളെ തടവിലിട്ടിരിക്കുന്നത് ആഡംബരങ്ങളോടെയാണെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. വിഐപി ബംഗ്ലാവുകളിലാണ് തടവുകാരെയെല്ലാം സൂക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സിനിമകളുടെ സിഡികൾ അവർക്ക് നൽകിയിട്ടുണ്ടെന്നും ജിംനേഷ്യം അടക്കമുള്ള സൗകര്യങ്ങൾ അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയല്ലെന്നും എല്ലാവരും ‘വീട്ട് അതിഥികൾ’ ആണെന്നും മന്ത്രി പറഞ്ഞു.

ഒന്നര വർഷത്തിൽക്കൂടുതൽ കാലം രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്ന് മുൻ മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയ നേതാക്കളാണ് വീട്ടുതടങ്കലിൽ കഴിയുന്നത്. ഇവരെക്കുറിച്ച് പുറംലോകത്തിന് യാതൊരു വിവരങ്ങളും ലഭ്യമല്ല. ആർട്ടിക്കിള്‍ 370 നീക്കം ചെയ്യുന്ന നടപടിക്കു മുമ്പായാണ് നേതാക്കളെയും ബിസിനസ്സുകാരെയുമെല്ലാം തടവിലിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍