UPDATES

ട്രെന്‍ഡിങ്ങ്

ജഡ്ജിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം : തമിഴ്‌നാട്ടില്‍ വീട്ടമ്മയെ ജയിലിലടച്ചു

ജഡ്ജിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് സെപ്തംബര്‍ 14 നാണ് ലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ജഡ്ജിയുടെ പേരും വ്യക്തിപരമായ വിവരങ്ങളും പോസ്റ്റില്‍ പരാമര്‍ശിക്കുകയും സമരത്തെ വിമര്‍ശിക്കുന്നതിന് പന്നില്‍ വ്യക്തിപരമായ താല്‍പര്യങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു

കഴിഞ്ഞ സെപ്തംബറില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെ ആരോപണത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നുള്ള നാല്‍പതുകാരിയായ വീട്ടമ്മയെ ചെവ്വാഴ്ച അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ മഹാലക്ഷ്മിയെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തതൈന്ന് വെല്ലൂര്‍ എസ് പി, പി പകല്‍വന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവരെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചിട്ടുണ്ട്.

ജഡ്ജിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റമെന്ന് എസ്പി പറയുന്നു. സെപ്തംബറില്‍ നട തമിഴ്‌നാട് സ്‌കൂള്‍ അദ്ധ്യാപകരുടെ സമരത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ജസ്റ്റിസ് എന്‍ ക്രിപാകരനെ ട്രോളിയ നിരവധി ആളുകളില്‍ ഒരാളാണ് ലക്ഷ്മിയെന്ന് ചെൈന്നയിലെ പോലീസ് വൃത്തങ്ങള്‍ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരായ വിമര്‍ശനങ്ങള്‍ വ്യാപകമായതോടെ തനിക്കെതിരായി ഓണ്‍ലൈനില്‍ പ്രചരിക്കുന്ന കുറ്റകരമായ പരാമര്‍ശങ്ങള്‍ സമര്‍പ്പിക്കാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.

ഏഴാം ശമ്പള പരിഷ്‌കരണ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും വിഹിത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട വിവിധ അദ്ധ്യാപക യൂണിയനുകള്‍ കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ സമരത്തിനെതിരെയാണ് ജസ്റ്റിസ് ക്രിപാകരന്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. അദ്ധ്യാപകരുടെ ബഹിഷ്‌കരണവും സമരങ്ങളുമാണ് നീറ്റ് പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കുറയാനുള്ള കാരണമെന്ന് ജസ്റ്റിസ് ക്രിപാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വെറും അഞ്ച് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മെഡിക്കല്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കുന്നതെന്നും സമരം നടത്തുന്ന അദ്ധ്യാപകര്‍ക്ക് ഇതില്‍ ലജ്ജയുണ്ടാവണമെന്നും അവരുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവരെയും അദ്ധ്യാപകരെയും ഈ പരാമര്‍ശങ്ങള്‍ പ്രകോപിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്്.

ജഡ്ജിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് സെപ്തംബര്‍ 14 നാണ് ലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ജഡ്ജിയുടെ പേരും വ്യക്തിപരമായ വിവരങ്ങളും പോസ്റ്റില്‍ പരാമര്‍ശിക്കുകയും സമരത്തെ വിമര്‍ശിക്കുന്നതിന് പന്നില്‍ വ്യക്തിപരമായ താല്‍പര്യങ്ങളുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. ജഡ്ജിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ 25 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അതാത് വകുപ്പുകള്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ക്കെതിരെ അറസ്റ്റ് ഉണ്ടാവുമെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍