UPDATES

ട്രെന്‍ഡിങ്ങ്

പാപ്പരാകലിന്റെ വക്കിലെത്തിയ അദാനിയെ ഗുജറാത്ത് സര്‍ക്കാര്‍ രക്ഷിച്ചത് ഇങ്ങനെ

അദാനി പവര്‍ ലിമിറ്റഡിനെ പാപ്പരാകുന്നതില്‍ നിന്ന് രക്ഷിക്കാനായി വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുക.

പാപ്പരാകലിന്റെ വക്കിലെത്തിയ അദാനി ഗ്രൂപ്പിനെ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ എങ്ങനെയാണ് രക്ഷിച്ചത് എന്നാണ് സ്‌ക്രോള്‍ (scroll.in) പറയുന്നത്. രാജ്യത്ത് വായ്പ തിരിച്ചടയ്ക്കാത്ത 2500ലധികം കമ്പനികള്‍ ഇന്‍സോള്‍വന്‍സി നടപടികള്‍ നേരിടുകയും ഇവയുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ കണ്ടുകെട്ടുമ്പോളും ചെയ്യുമ്പോളാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ഈ നടപടികളില്‍ നിന്ന് രക്ഷപ്പെട്ടു. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാരുകള്‍ അദാനിയെ സഹായിച്ചു.

2018 ഡിസംബറില്‍ ഗുജറാത്ത് സര്‍ക്കാര്‍ അദാനി തെര്‍മല്‍ പവര്‍ പ്രോജക്ടിന് ഉയര്‍ന്ന വൈദ്യുതി നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിട്ടു. അദാനി ഗ്രൂപ്പ് ഗുജറാത്ത് ഊര്‍ജ്ജ വികാസിന് കൂടിയ വിലയ്ക്ക് വൈദ്യുതി വില്‍ക്കാനുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയത്. 2017ലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായിരുന്നു ഇത്. അദാനി പവര്‍ ലിമിറ്റഡിനെ പാപ്പരാകുന്നതില്‍ നിന്ന് രക്ഷിക്കാനായി വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുക.

മുന്ദ്ര തുറമുഖത്തിന് സമീപമുള്ള പവര്‍ പ്രോജക്ടിന് 2007ലാണ് അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പുവച്ചത്. 2010ല്‍ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കരാറില്‍ പറഞ്ഞതിനേക്കാള്‍ വൈദ്യുതി നിരക്ക് ഈടാക്കാന്‍ അനുവദിക്കണം എന്ന് അദാനി ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില കൂടി എന്ന കാരണം പറഞ്ഞാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ 2017 ഏപ്രിലില്‍ അദാനി ഗ്രൂപ്പിന്റെ ഈ വാദം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു.

നിരക്കുകളില്‍ ഇളവ് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എനര്‍ജി റെഗുലേറ്ററി കമ്മീഷനെ അദാനി ഗ്രൂപ്പ് സമീപിച്ചിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗം എസ് ജയരാമന്‍ ഇതിനെ എതിര്‍ത്തിരുന്നു. അതേസമയം കമ്മീഷനിലെ ഭൂരിഭാഗവും നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചു. ഇന്‍ഡോനേഷ്യന്‍ കമ്പനിയില്‍ 74 ശതമാനം ഓഹരിയും അദാനി എന്റര്‍പ്രൈസസിനാണ് എസ് ജയരാമന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതായത് ഉയര്‍ന്ന കല്‍ക്കരി വിലയുടെ ഗുണഭോക്താവ് അദാനി ഗ്രൂപ്പ് തന്നെ. ഉയര്‍ന്ന കല്‍ക്കരിവില തങ്ങള്‍ക്ക് കടബാധ്യത ഉണ്ടാക്കുന്നതായാണ് അദാനി ഗ്രൂപ്പിന്റെ വാദം. ടാറ്റ പവറിനും എസ്സാര്‍ പവറിനും ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ഗുണം ചെയ്‌തെങ്കിലും അദാനി ഗ്രൂപ്പ് തന്നെയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത് എന്ന് സ്‌ക്രോള്‍ പറയുന്നു.

വായനയ്ക്ക്: https://scroll.in/article/915109/adani-power-project-was-on-the-brink-of-bankruptcy-but-the-bjp-government-in-gujarat-saved-it

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍