UPDATES

മെയ് 15നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്; കര്‍ണാടകത്തിലെ വിധി ഇന്ത്യക്കെന്താണ്?

കര്‍ണാടകത്തിലെ ഫലം എന്തായാലും അത് ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ പലവിധത്തിലുള്ള സംഭവങ്ങള്‍ക്കും തുടക്കമിടും; മാധ്യമങ്ങള്‍ തൊട്ട് നീതിന്യായസംവിധാനം വരെ

ഇന്ന് നടക്കുന്ന കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒന്നായി മാറാം. അതിനുള്ള 8 കാരണങ്ങള്‍ ഇതാ:

1. ബി ജെ പി അധികാരം പിടിച്ചാല്‍ അത് നരേന്ദ്ര മോദിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അതൊരുപക്ഷേ 2018 അവസാനം പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിലേക്ക് എത്തുന്ന പല സംഭവവികാസങ്ങളുടെ പരമ്പരയാകും ഉണ്ടാക്കുക.

2. ബി ജെ പി വിജയിച്ചാല്‍ പൊതുതെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നത്. സ്വകാര്യ സംഭാഷണങ്ങളില്‍ ബി ജെ പി നേതാക്കള്‍ പ്രകടിപ്പിക്കുന്ന ആശങ്ക നിര്‍ണായകമായ മൂന്നു സംസ്ഥാനങ്ങളും ബി ജെ പിക്ക് നഷ്ടപ്പെടും എന്നാണ്. എന്നാല്‍ ഇത് ദേശീയ പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്തിയാല്‍ മോദിയുടെ പ്രചാരണ സ്വാധീനത്തിനൊപ്പം ബി ജെ പിയുടെ സാധ്യതകള്‍ കൂടുതല്‍ മെച്ചമാകും.

ഒരു പ്രധാനമന്ത്രിക്ക് എത്രത്തോളം തരംതാഴാം? മോദി കര്‍ണ്ണാടകയില്‍ തെളിയിക്കുന്നത്

3. വൈരുദ്ധ്യമെന്ന് പറയുന്നത്, ബി ജെ പി തോറ്റാലും മോദി നേരത്തെ പൊതു തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും എന്നതാണ്. കാരണം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വി കൂടി അയാള്‍ക്ക് താങ്ങാനാവില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ബി ജെ പി തോല്‍ക്കുന്നത് മോദിക്ക് താങ്ങാനാകാത്ത പ്രഹരമായിരിക്കും. 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ പിന്നെ അയാള്‍ക്ക് ഒട്ടും ആവേശം നിറയ്ക്കാന്‍ കഴിയില്ല.

4. കോണ്‍ഗ്രസ് ജയിക്കുകയാണെങ്കില്‍ മൂന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലേക്ക് പാര്‍ട്ടിക്ക് ആത്മവിശ്വാസത്തോടെ പോകാനാകും.

5. കോണ്‍ഗ്രസ് ജയിച്ചാല്‍ രാഹുല്‍ ഗാന്ധി 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെ സ്ഥാനാര്‍ത്ഥിയായി തീര്‍ച്ചയായും തന്നെ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്യാനിടയുണ്ട്.

6. കോണ്‍ഗ്രസ് ആണ് ജയിക്കുന്നതെങ്കില്‍ തങ്ങളുടെ കയ്യിലുള്ള സമ്പന്നമായ അവസാന സംസ്ഥാനം കൈവിട്ടുപോകാത്തതിന്റെ ആശ്വാസം അവര്‍ക്കുണ്ടാകും. പാര്‍ട്ടിയുടെ നിലവിലെ സാമ്പത്തിക പരാധീനതകള്‍ കുറച്ചൊക്കെ പരിഹരിക്കപ്പെടും. നിര്‍ണായകമായ കാര്യം കോണ്‍ഗ്രസ് ജയിച്ചാല്‍ ഇപ്പോള്‍ പാര്‍ട്ടിയെ കൈവിട്ട പല കോര്‍പ്പറേറ്റുകളും കാശുമായി വീണ്ടുമെത്താന്‍ സാധ്യതയുണ്ട് എന്നാണ്.

ഒന്ന് മാത്രം ഇപ്പോള്‍ പറയാം, ഈ യുദ്ധത്തില്‍ ഞങ്ങള്‍ ജയിക്കാന്‍ പോവുകയാണ്: രാഹുല്‍ ഗാന്ധി

7. തൂക്കു നിയമസഭയാണെങ്കില്‍ എച്ച് ഡി ദേവഗൌഡയായിരിക്കും കാര്യങ്ങള്‍ നിശ്ചയിക്കുക. കാശിന്റെയും പേശീബലവും വെച്ചു നോക്കിയാല്‍ ബി ജെ പി അടുത്ത മന്ത്രിസഭ ഉണ്ടാക്കും. ബി ജെ പിയുമായി എന്തെങ്കിലും സഖ്യമുണ്ടാക്കാനുള്ള സാധ്യത മുന്‍ പ്രധാനമന്ത്രി പരസ്യമായി തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും പരസ്യമായി പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ചരിത്രമാണ് ഗൌഡയുടേത്.

8. കര്‍ണാടകത്തിലെ ഫലം എന്തായാലും അത് ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ പലവിധത്തിലുള്ള സംഭവങ്ങള്‍ക്കും തുടക്കമിടും-മാധ്യമങ്ങള്‍ തൊട്ട് നീതിന്യായസംവിധാനം വരെ-അതൊന്നും നമ്മളിപ്പോള്‍ ഊഹിക്കാന്‍ പോലും ഇഷ്ടപ്പെടാത്തതാണ്. പക്ഷേ ഒന്നുറപ്പിച്ചു പറയാം, ഈ മെയ് 15-നു ഈ തെക്കേ ഇന്ത്യന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും നമ്മുടെ ജനാധിപത്യത്തിന് മുകളില്‍ അസാധാരണമായ വിധത്തില്‍ കനത്ത പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത്.

മെയ് 15-നു അസാധാരണമായ ഒരു ഇന്ത്യന്‍ വേനലിനാണ് തുടക്കമാവുന്നത്.

ചരിത്രം കെട്ടുകഥയല്ല; മോദിയുടെ വിഡ്ഢിത്തങ്ങള്‍ കുത്സിതനീക്കമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍