UPDATES

ട്രെന്‍ഡിങ്ങ്

ബാലമരണങ്ങള്‍: കേന്ദ്രമന്ത്രിയുമൊത്തുള്ള വാര്‍ത്താസമ്മേളനത്തിനിടെ ‘എത്ര വിക്കറ്റായെ’ന്ന് അന്വേഷിച്ച് ബിഹാര്‍ ആരോഗ്യമന്ത്രി

മന്ത്രി രാജിവെക്കണമെന്ന് ആര്‍ജെഡി, കോണ്‍ഗ്രസ്സ്, എച്ച്എഎം, ഇടതു പാര്‍ട്ടികള്‍ എന്നിവ ആവശ്യപ്പെട്ടു.

മസ്തിഷ്കവീക്കം ബാധിച്ച് നൂറിലധികം കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ബിഹാര്‍ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ മംഗല്‍ പാണ്ഡെ ഈ ചോദ്യമുന്നയിച്ചത്: ‘എത്ര വിക്കറ്റായി?’ ഞായറാഴ്ചത്തെ ലോകകപ്പ് കളിയുടെ അപ്പോഴത്തെ നിലയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചോദ്യം. നാല് വിക്കറ്റായെന്ന് ചിലര്‍ ഉത്തരം നല്‍കി. അലസമായി എന്തോ കൊറിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ ചോദ്യം.

കുട്ടികളുടെ മരണങ്ങള്‍ നിയന്ത്രണം വിട്ടു പോയിട്ടും മന്ത്രിക്ക് ആശങ്ക ക്രിക്കറ്റ് കളിയിലെ വിക്കറ്റ് പോകുന്നതിനെക്കുറിച്ചാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. മന്ത്രി രാജിവെക്കണമെന്ന് ആര്‍ജെഡി, കോണ്‍ഗ്രസ്സ്, എച്ച്എഎം, ഇടതു പാര്‍ട്ടികള്‍ എന്നിവ ആവശ്യപ്പെട്ടു.

മരണം 103, ബീഹാറിലെ ബാലമരണങ്ങള്‍ക്കു കാരണം പോഷകാഹാരക്കുറവ്

മസ്തിഷ്കവീക്കവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബി ഇരുന്നുറങ്ങിയത് വിവാദമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ താന്‍ ഉറങ്ങുകയായിരുന്നില്ലെന്നും ‘ആഴത്തില്‍ ചിന്തിക്കുകയായിരുന്നെ’ന്നും അദ്ദേഹം വിശദീകരിച്ചു. അതെസമയം മസ്തിഷ്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 85 ആയി. ശനിയാഴ്ച മാത്രം 53 കുട്ടികളെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും കെജ്രിവാള്‍ മെറ്റേണിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനമായ പനിയും ഛർദിയും വിറയലും തലവേദനയുമായാണ‌് കുട്ടികൾ ചികിത്സ തേടിയതെന്ന‌് ജില്ലാ അധികൃതർ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍