UPDATES

ട്രെന്‍ഡിങ്ങ്

മുമ്പുണ്ടായിരുന്ന അഴിമതികളില്‍ നിന്ന് മോദി കാലത്തെ അഴിമതികള്‍ എങ്ങനെ വ്യത്യസ്തമാകുന്നു? അമ്രേഷ് മിശ്ര പറയുന്നു

2014 മുതല്‍ എത്ര ഇന്ത്യന്‍ പണം വിദേശത്തയേക്കൊഴുകി എന്ന് നോക്കിയാല്‍ മതി. ഈ മൂലധനം ഊറ്റല്‍ നൂറ്റാണ്ട് കണ്ട വലിയ കൊള്ളയാണ്.

മുമ്പുണ്ടായിരുന്ന അഴിമതികളില്‍ നിന്ന് മോദി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ എങ്ങനെ വ്യത്യസ്തമാകുന്നു എന്നാണ് കിസാന്‍ ക്രാന്തി ദള്‍ പാര്‍ട്ടി നേതാവ് അമരേഷ് മിശ്ര പറയുന്നത്. ഇത് വെറും പിഎന്‍ബിയുടെ മാത്രം പ്രശ്‌നമല്ലെന്ന് അമരേഷ് മിശ്ര ചൂണ്ടിക്കാട്ടുന്നു. 2014 മുതലുള്ള പൊതുമേഖലാ ബാങ്കുകളിലെ കോര്‍പ്പറേറ്റുകളുടെ എല്ലാ ലോണ്‍ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അമരേഷ് മിശ്ര ആവശ്യപ്പെടുന്നു.

മോദിയെ അധികാരത്തില്‍ കൊണ്ടുവന്നത് ആഗോള ധനമൂലധന ശക്തികളാണ്. കോണ്‍ഗ്രസിനേക്കാള്‍ വലിയ തോതില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ, വിഭവങ്ങളെ കൊള്ളയടിക്കാന്‍ മോദിക്ക് കഴിയും. 2014 മുതല്‍ എത്ര ഇന്ത്യന്‍ പണം വിദേശത്തയേക്കൊഴുകി എന്ന് നോക്കിയാല്‍ മതി. ഈ മൂലധനം ഊറ്റല്‍ നൂറ്റാണ്ട് കണ്ട വലിയ കൊള്ളയാണ്. ആഗോള ധന മൂലധനത്തിന് ഇന്ത്യന്‍ ചെറുകിട സംരംഭകരേയും കച്ചവടക്കാരേയും തൊഴിലാളികളേയും കര്‍ഷകരേയുമെല്ലാം പാപ്പരാക്കണം. ഇത്തരത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സ്വയംപര്യാപ്തതയെ തകര്‍ക്കുന്നു. കുറഞ്ഞ കൂലിക്ക് തൊഴില്‍ വാങ്ങുന്നു.

1990കളുടെ ആദ്യം ഉദാരവത്കരണം വരുന്നത് വിദേശനിക്ഷേപം നിറയുന്ന, വലിയ തോതില്‍ തൊഴിലവസരങ്ങളുണ്ടാക്കുന്ന, ഉല്‍പ്പാദശേഷി വര്‍ദ്ധിപ്പിക്കുന്നു, സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്ന ഒരു ഇന്ത്യന്‍ കമ്പോളം എന്ന വാഗ്ദാനവുമായാണ്. എന്നാല്‍ ഇന്ന് ഉദാരവത്കരണം തല കുത്തി നില്‍ക്കുകയാണ്. ഇന്ത്യന്‍ കമ്പോളം മരിക്കുകയാണ്. ഇന്ത്യക്കാരുടെ വാങ്ങല്‍ശേഷി വലിയ തോതില്‍ കുറയുന്നു.

ഇന്ത്യയെ വീണ്ടും കോളനിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വയം പര്യാപ്തമായ ഈ രാജ്യത്തെ 1947 മുമ്പത്തെ നിലയിലെത്തിക്കാന്‍. സ്വന്തമായി മാനുഫാക്ച്വറിംഗ് ശേഷിയില്ലാത്ത, കാര്‍ഷിക ഉല്‍പ്പാദന ക്ഷമത വളരെ താഴ്ന്നുനില്‍ക്കുന്ന, ഭക്ഷ്യ ധാന്യങ്ങള്‍ക്ക് വേണ്ടി പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിരുന്ന നിലയിലേയ്ക്ക്. മുമ്പുണ്ടായിരുന്ന അഴിമതികളും പൊതുപണം കൊള്ളയടിക്കിലും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെ തകര്‍ക്കും വിധം ഭീഷണിയായി മാറിയിരുന്നില്ല. എന്നാല്‍ സാമ്പത്തിക ദേശീയവാദത്തിന് വലിയ അടിയാണ് മോദി കാലത്ത് കിട്ടിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക പരമാധികാരമില്ലാതെ രാഷ്ട്രീയ പരമാധികാരം ഉണ്ടാവില്ല.

യുഎസ് – ഇസ്രയേല്‍ സഖ്യത്തിന് ഇത് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ ആര്‍എസ്എസിന്റെ വര്‍ഗീയ – സാംസ്‌കാരിക – ദേശീയതയെ അവര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ പരമാധികാരത്തിനെതിരായ ആക്രമണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

നിങ്ങള്‍ക്ക് ഇനിയും മനസിലായില്ലെങ്കില്‍ ചില കാര്യങ്ങള്‍ കൂട്ടിവായിക്കണം – അത് ഇങ്ങനെയാണ്: Modi + Modi + Modi + Mallya + Rafael + Loya + Tadipar + Jay Shah + lynchings + Bajrang Dal openly molesting girls on camera + farmer distress + atrocities on Dalits + disenfranchisement of Muslims + distorting Sanatan Dharma, killing Brahmins while lionizing them + making OBCs fight against OBCs + Kasganj + Ankit Saxena + Ambani + Adani + freezing of central wages and jobs + lumpenisation + unemployment + contract farming + attack on worker’s rights + GST + Demonetisation + cultural fascism and decline of secular education + fake news + ‘crusaders’ set up by people who want to control both ends of the spectrum – ഇത് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ പെട്ടു എന്നര്‍ത്ഥം.

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

നീരവ് മോദി നരേന്ദ്ര മോദിക്കൊപ്പം; ബാങ്ക് കൊള്ളയില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം

എന്റെ ‘സല്‍പ്പേര്’ പഞ്ചാബ് നാഷണല്‍ ബാങ്ക് കളഞ്ഞു; കടം വീട്ടാന്‍ സമ്മതിച്ചില്ല: നിരവ് മോദി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍