UPDATES

‘പാവപ്പെട്ട’ രാഷ്ട്രീയക്കാരെങ്ങനെയാണ് ഇത്ര പണച്ചിലവേറിയ രാഷ്ട്രീയം കളിക്കുന്നത്?

ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയും ഏറ്റവും ‘പാവപ്പെട്ട’ മുഖ്യമന്ത്രിയും തമ്മിലുള്ള അന്തരം 680 മടങ്ങാണ് എന്നാണ്

ഒരു കരിയര്‍ രാഷ്ട്രീയക്കാരനാകണമെങ്കില്‍ നിങ്ങള്‍ ഒന്നുകില്‍ സമ്പന്നനായിരിക്കണം, അല്ലെങ്കില്‍ അതിന്റേതായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാകണം. ഇതൊരു പഴയകാല വിശ്വാസമാണെങ്കിലും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് കൂടുതല്‍ നടപ്പാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ആ ഒരു കാര്യത്തിന് നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖേദത്തോടെ തന്നെ പറയേണ്ടി വരും. മിക്ക രാഷ്ട്രീയക്കാരും എങ്ങനെ ‘രാഷ്ട്രീയക്കാരാ’കാമെന്നുള്ള കല വളരെ നന്നായി അഭ്യസിക്കുകയും അതുവഴി എങ്ങനെ സമ്പന്നനാകാം എന്നുമാണ് കണ്ടുവരുന്ന കാര്യം.

നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സമൂഹത്തിലേക്ക് നോക്കിയാല്‍ അത് വ്യക്തമായി കാണാം. പാവപ്പെട്ട, അല്ലെങ്കില്‍ ധനസമ്പാദനമല്ല രാഷ്ട്രീയവൃത്തി എന്നു പുറമെ കരുതുന്ന പലരും തങ്ങളുടെ ശക്തമായ, ഏറെ പണച്ചിലവേറിയ രാഷ്ട്രീയ സംവിധാനം മുന്നോട്ടു കൊണ്ടു പോകുന്നത് കാണുമ്പോഴാണ് അത് മനസിലാകുന്നത്. തങ്ങള്‍ക്ക് ഇതിനുള്ള വരുമാനം എവിടെ നിന്ന്, എങ്ങനെ വരുന്നു എന്ന് വിശദീകരിക്കുക പോലും അവര്‍ക്ക് ചെയ്യേണ്ടി വരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധി കുടുംബവും തന്നെയാണ് അത്തരം ആളുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങള്‍.

ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ കണക്കെടുത്തു നോക്കുക. അവരിലെ സമ്പന്നര്‍ ആരെന്നറിയാന്‍ ഏതാനും മിനിറ്റുകളുടെ ഒരു കണക്കെടുത്താല്‍ മതിയാകും. എന്നാല്‍ അങ്ങനെയല്ലാത്തവരും ഈ രാജ്യത്തുണ്ടെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. മണിക്ക് സര്‍ക്കാരിനെ പോലെ ഏതാനും ചിലര്‍ മാത്രമാണ് ആ ഗണത്തില്‍ പെടുത്താന്‍ കഴിയുന്നത്. മറ്റുള്ള മിക്കവരും ധനസമ്പാദനം എങ്ങനെ എന്ന് നന്നായി അറിയാവുന്നവരും എന്നാല്‍ അതൊക്കെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നവരുമാകും.

ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയും ഏറ്റവും ‘പാവപ്പെട്ട’ മുഖ്യമന്ത്രിയും തമ്മിലുള്ള അന്തരം 680 മടങ്ങാണ് എന്നാണ്.

വരുമാനം വെളിപ്പെടുത്താന്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും എന്താണ് മടി?

രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവാണ്. 177 കോടി രൂപയാണ് നായിഡുവിന്റെ വെളിപ്പെടുത്തിയിട്ടുള്ള സ്വത്ത്. ഏറ്റവും പാവപ്പെട്ടയാള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരാണ്- 26 ലക്ഷം രൂപ.

അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് (ADR)ന്റെ കണക്കനുസരിച്ച് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സ്വത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തും (129 കോടി രൂപ) പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മൂന്നാം സ്ഥാനത്തുമാണ് (48 കോടി രൂപ).

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

‘പാവപ്പെട്ട’ മുഖ്യമന്ത്രിമാരില്‍ രണ്ടാം സ്ഥാനത്തുള്ളത് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയാണ്- 30 ലക്ഷം രൂപ. എന്നാല്‍ മമത ബാനര്‍ജിയായാലും നരേന്ദ്ര മോദിയായാലും ഗാന്ധി കുടുംബമായാലും ഒരു പ്രത്യേകത ഇവരൊക്കെ ‘സാധാരണക്കാര്‍’ എന്ന ഇമേജ് കൃത്യമായി സൂക്ഷിക്കുകയും വളരെ പണച്ചിലവേറിയ പാര്‍ട്ടി സംവിധാനം കൊണ്ടു നടക്കുകയും ചെയ്യുന്നു എന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ കഥ എന്നത് അതാണ്.

ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍ഡ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തിയും ഈ ‘പാവപ്പെട്ട’ മുഖ്യമന്ത്രിമാരിലൊരാളാണ്. 55 ലക്ഷം രൂപയുമായി അവര്‍ മൂന്നാം സ്ഥാനത്തുണ്ട്.

സാമ്പത്തിക പ്രതിസന്ധി: സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് വാടകയ്ക്ക് കൊടുത്തു

31 മുഖ്യമന്ത്രിമാരില്‍ 35 ശതമാനം പേര്‍ക്കെതിരെ, അതായത് 11 മുഖ്യമന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പലതും രാഷ്ട്രീയ പകപോക്കലിന്റെയും മറ്റും ഭാഗമായി വന്നതാണെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ‘സാധാരണക്കാരേ’ക്കാള്‍ കൂടുതലാണ് ക്രിമിനലുകളുടെ എണ്ണം.

ഇതില്‍ 26 ശതമാനം മുഖ്യമന്ത്രിമാര്‍ക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ്. കൊലപാതകം, കൊലപാതക ശ്രമം, വഞ്ചന, വസ്തു തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമായി വരും.

വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ 31 മുഖ്യമന്ത്രിമാരില്‍ 10 ശതമാനം പേര്‍ 12-ാം ക്ലാസ് പാസായവരാണ്. 39 ശതമാനം പേര്‍ ബിരുദദാരികളാണ്. 32 ശതമാനം പേര്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരാണ്. 16 ശതമാനം പേര്‍ ബിരുദാനന്തര ബിരുദവും മൂന്നു ശതമാനം പേര്‍ ഡോക്ടറേറ്റും നേടിയിട്ടുള്ളവരാണ്. ഇക്കാര്യത്തില്‍ സാധാരണ ജനങ്ങളില്‍ നിന്ന് അവര്‍ അധികം അകലെയല്ല എന്നു കാണാം.

മോദി പറയും, അവസാനവാക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍