UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവേഷകരുടെ കോപ്പിയടി തടയാൻ കർശന മാനദണ്ഡങ്ങള്‍ വിജ്ഞാപനം ചെയ്തു

പിഎച്ച്ഡി – എംഫിൽ ഗവേഷണ പ്രബന്ധങ്ങളിൽ പകർത്തിയെഴുത്ത് വ്യാപകമാണെന്ന പരാതി ഉയർന്നുവന്നിരുന്നു.

ഗവേഷണരംഗത്തെ കോപ്പിയടി തടയാൻ ശക്തമായ ചട്ടങ്ങളുമായി മാനവവിഭവശേഷി മന്ത്രാലയം രംഗത്ത്. യൂണവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ തയ്യാറാക്കിയ കരട് മാർഗ്ഗരേഖ മാർച്ച് 20ന് അംഗീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഇവ നടപ്പാക്കുന്നതു സംബന്ധിച്ച വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

മാർഗ്ഗരേഖ നിർദ്ദേശിക്കുന്നതു പ്രകാരം, പ്രബന്ധത്തിൽ 10 മുതൽ 20 ശതമാനം വരെ കോപ്പിയടിയുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ആറ് മാസത്തിനുള്ളിൽ പുതിയ തിസീസ് സമർപ്പിക്കേണ്ടതായി വരും.

40 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലാണ് കോപ്പിയടിയുടെ തോതെങ്കിൽ പുതിയ തിസീസ് നല്‍കുന്നതിൽ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്ക് വരും. 60 ശതമാനത്തിനു മുകളിലാണ് കോപ്പിയടിയുടെ തോതെങ്കിൽ വിദ്യാർത്ഥികളുടടെ പിഎച്ച്ഡി രജിസ്ട്രേഷൻ റദ്ദ് ചെയ്യപ്പെടും.

പിഎച്ച്ഡി – എംഫിൽ ഗവേഷണ പ്രബന്ധങ്ങളിൽ പകർത്തിയെഴുത്ത് വ്യാപകമാണെന്ന പരാതി ഉയർന്നുവന്നിരുന്നു. കോപ്പിയടി ആവർത്തിച്ചാൽ, സർക്കാർ ജോലിയുള്ളയാളാണെങ്കിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകേണ്ടി വരും. 60 ശതമാനത്തിനു മുകളിലേക്ക് പകർത്തിയെഴുത്തിന്റെ തോത് പോയാൽ ജോലിയുള്ളവരാണെങ്കിൽ രണ്ട് ഇൻക്രിമെന്റ് തടയും. മൂന്നുവർഷത്തേക്ക് ഗവേഷണത്തിന് മേൽനോട്ടം വഹിക്കാനും വിലക്ക് വരും.

ഗവേഷണപ്രബന്ധങ്ങൾ, തിസീസ് എന്നിവയില്‍ കോപ്പിയടിയില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിനാവശ്യമായ സോഫ്റ്റ്‌വെയർ ഉണ്ടായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍