UPDATES

ട്രെന്‍ഡിങ്ങ്

ഹെല്‍മെറ്റ് വയ്ക്കാത്തവര്‍ക്ക് പിഴയല്ല, ഹെല്‍മെറ്റ് കൊടുക്കപ്പെടും

ഇന്‍ഷുറന്‍സോ പുകപരിശോധന രേഖകളോ അടക്കം ഇല്ലാത്തവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് സഹായം നല്‍കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴകള്‍ വര്‍ദ്ധിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുയരുമ്പോള്‍ ഗതാഗത ചട്ടങ്ങള്‍ പാലിക്കുന്നതിനായി വ്യത്യസ്തമായ രീതിയാണ് ഹൈദരാബാദ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഗ്രേറ്റര്‍ ഹൈദരാബാദിലെ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റ് ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ വരുന്നവരെക്കൊണ്ട് ഹെല്‍മെറ്റ് വാങ്ങിപ്പിക്കും. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യാചരണ്‍ റാവു ആണ് ഇതിന് പിന്നില്‍. ഇന്‍ഷുറന്‍സോ പുകപരിശോധന രേഖകളോ അടക്കം ഇല്ലാത്തവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് സഹായം നല്‍കും.

വ്യാപക പ്രശംസയാണ് രചകൊണ്ട പൊലീസിന്റെ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലങ്കാന നഗര വികസന മന്ത്രിയും ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമായ കെ ടി രാമറാവു അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹൈദരാബാദില്‍ രചകൊണ്ടയടക്കം മൂന്ന് പൊലീസ് കമ്മീഷണറേറ്റുകളാണുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍