UPDATES

ഇന്ത്യ

മദ്രസകളിലെ സ്വതന്ത്ര്യദിനാഘോഷ പരിപാടികളു ടെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുപി സര്‍ക്കാര്‍

മുസ്ലിങ്ങളുടെ രാജ്യസ്‌നേഹം പരീക്ഷിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മദ്രസ അധികാരികള്‍

മദ്രസകളില്‍ അരങ്ങേറുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വിഡിയോ എടുത്തു കാണിക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടു. ഉത്തരവിനെതിരെ പ്രതിഷേധം വ്യപാകമാവുന്നു. മുസ്ലിങ്ങളുടെ രാജ്യസ്‌നേഹം പരീക്ഷിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മദ്രസ അധികാരികള്‍ പറഞ്ഞു.

അതെസമയം ആഗസറ്റ് 15 നു അരങ്ങേറുന്ന നല്ല പരിപാടികള്‍ സൂക്ഷിച്ചുവെക്കുന്നതിനാണ് ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവകാശപെട്ടു. ജില്ലതാലത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യുനപക്ഷ ക്ഷേമ സെല്ലുകളിലെ ഉപ ഡയരക്ടറമാര്‍ക്കാണ് ഉത്തരവയച്ചിരിക്കുന്നത്. മദ്രസകളില്‍ നടക്കുന്ന പരിപാടികള്‍ നിരീക്ഷിക്കാനുളള ഉത്തരവാദിത്തം അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഫോട്ടോഗ്രാഫും വീഡിയോഗ്രാഫും എടക്കണമെന്നാണ് സര്‍ക്കാര്‍ ഉപഡയരക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. യുപി യില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മുസ്ലിങ്ങളുടെ രാജ്യസ്‌നേഹം പരീക്ഷിക്കുന്നതിനുവേണ്ടിയാണ് ശ്രമിക്കുന്നതെന്നാണ് മദ്രസ ഭാരവാഹികളുടെ വാദം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍