UPDATES

ട്രെന്‍ഡിങ്ങ്

‘ഞാന്‍ സിദ്ധരാമയ്യ വളര്‍ത്തിയ തത്തയല്ല, സര്‍ക്കാര്‍ താഴെ വീഴാനുള്ള കാരണം അദ്ദേഹമാണ്’: പൊട്ടിത്തെറിച്ച് കുമാരസ്വാമി

‘രാമനഗരയിലെ ആളുകള്‍ എന്നെ വളര്‍ത്തി, അവര്‍ കാരണമാണ് ഞാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വളര്‍ന്നത്’ കുമാര സ്വാമി

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ പൊട്ടിത്തെറിച്ച് ജെഡിഎസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമി. ‘ഞാന്‍ സിദ്ധരാമയ്യ വളര്‍ത്തിയ തത്തയല്ല, രാമനഗരയിലെ ആളുകള്‍ എന്നെ വളര്‍ത്തി, അവര്‍ കാരണമാണ് ഞാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വളര്‍ന്നത്’ എന്നാണ് കുമാര സ്വാമി പ്രതികരിച്ചത്.

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സിദ്ധരാമയ്യയും കുമാരസ്വാമിയും തമ്മിലുള്ള വാക്ക് പോര് രൂക്ഷമായി. ഇപ്പോള്‍ സിദ്ധരാമയ്യയുടെ വിമര്‍ശനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് കുമാരസ്വാമി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെട്ടതിന് കാരണം മറ്റ് ചില നേതാക്കളാണെന്നായിരുന്നു കുമാരസ്വാമി ആരോപിച്ചത്.

മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി അല്‍പ്പം ചിന്തിച്ച് സംസാരിക്കണമെന്നായിരുന്നു ആരോപണങ്ങള്‍ക്ക് സിദ്ധരാമയ്യയുടെ മറുപടി. ജെഡിഎസിന്റെ മുന്‍ മന്ത്രി ജി ടി ദേവഗൗഡ പറഞ്ഞിരുന്നുത് വോട്ട് ബിജെപിക്ക് പോകണമെന്നാണ്. ആരാണിപ്പോള്‍ നാടകം കളിക്കുന്നത്. നിങ്ങളാണോ? ഞങ്ങളാണോ? എന്നും സിദ്ധരാമയ്യ ചോദിച്ചു.

തന്നെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസാണ്,  സിദ്ധരാമയ്യ അല്ലെന്ന് പറഞ്ഞ കുമാരസ്വാമി തുടര്‍ന്ന് പറഞ്ഞത്, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങളെ പോലും അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്ന സിദ്ധരാമയ്യയുടെ നിലപാടാണ് സര്‍ക്കാര്‍ താഴെ വീഴാനുള്ള ഒരു കാരണമെന്നും കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ കുറ്റപ്പെടുത്താന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

Read: 50 ദിവസമായി തടവില്‍ കഴിയുന്ന ജമ്മു കാശ്മീര്‍ / ഫോട്ടോ ഫീച്ചര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍