UPDATES

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

ലോയയുടെ മരണവുമായി ബന്ധപ്പെട്ടുളള സംശയകരമായ സാഹചര്യം ജുഡീഷ്യറിയുടെ ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ലാത്തൂര്‍ ബാര്‍ അസോസിയേഷന്‍ ജില്ല കലക്ടര്‍ക്ക് നിവേദനം നല്‍കി. അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിന്റെ ചുമതല വഹിക്കുമ്പോള്‍ ജസ്റ്റിസ് ലോയ വലിയ സമ്മര്‍ദ്ദത്തിലാണെന്ന് തന്നോട് പറഞ്ഞിരുന്നതായി ലോയയുടെ സതീര്‍ത്ഥ്യനും മുതിര്‍ന്ന അഭിഭാഷകനും ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ഉദയ് ഗാവാരെ കാരവന്‍ മാസികയോട് പറഞ്ഞു. ജസ്റ്റിസ് ലോയയെ അത്രയും സമ്മര്‍ദത്തില്‍ ആദ്യമായാണ് താന്‍ കാണുന്നതെന്നും ഗാവാരെ പറഞ്ഞു.

അമിത് ഷാ പ്രതിയായിരുന്ന കേസുകളൊന്നും ഇനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണ്ട എന്നാണോ?

ലാത്തൂരില്‍ ഒരു ദശാബ്ദത്തിലേറെക്കാലം ജസ്റ്റിസ് ലോയ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തിന് ജഡ്ജിയായി നിയമനം ലഭിച്ചത്. 2014 ലെ ദീപാവലിക്കാലത്ത് ലാത്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍ താന്‍ അനുഭവിക്കുന്ന സമ്മര്‍ദത്തെ കുറിച്ച് ജസ്റ്റിസ് ലോയ തന്നോട് പങ്കുവെച്ചതായി ഗാവാരെ പറയുന്നു. തെറ്റായ വിധി പുറപ്പെടുവിക്കുന്നതിനേക്കാള്‍, നാട്ടില്‍ മടങ്ങിയെത്തി കൃഷി ചെയ്ത് ജീവിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് ജസ്റ്റിസ് ലോയ പറഞ്ഞതായി ഗാവാരെ വ്യക്തമാക്കുന്നു. പ്രശ്‌നത്തെ കുറിച്ച് ലോയ മറ്റൊരു അഭിഭാഷകനോട് ദീര്‍ഘമായി വിവരിച്ചിരുന്നതായും കാരവന്‍ പറയുന്നു. ജസ്റ്റിസ് ലോയ കടുത്ത സമ്മര്‍ദത്തിലായിരുന്നു എന്നതിന് തന്റെ പക്കല്‍ നിരവധി തെളിവുകളുണ്ടെന്നും പക്ഷെ ഒരു അന്വേഷണ കമ്മീഷന്റെ മുന്നില്‍ മാത്രമേ താന്‍ അത് വെളിപ്പെടുത്തൂവെന്നും ആ അഭിഭാഷകന്‍ കാരവനോട് വെളിപ്പെടുത്തി.

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ലോയയുടെ മരണവുമായി ബന്ധപ്പെട്ട ‘സംശയകരമായ സാഹചര്യങ്ങളെ’ കുറിച്ച് അന്വേഷണം നടത്തണമെന്ന് നവംബര്‍ 25ന് ചേര്‍ന്ന ബാര്‍ അസോസിയേഷന്‍ യോഗം ഏകകണ്ഠമായി ആവശ്യം ഉന്നയിക്കുകയായിരുന്നു. ജഡ്ജിയുടെ മരണത്തെ കുറിച്ച് സുപ്രീം കോടതിയുടെ അല്ലെങ്കില്‍ ഹൈക്കോടതിയുടെ ഒരു സ്വതന്ത്ര കമ്മീഷന്‍ അന്വേഷിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. രണ്ട് ദിവസത്തിന് ശേഷം അസോസിയേഷന്‍ അംഗങ്ങള്‍ കളക്ടറേറ്റിലേക്ക് പ്രകടനം നടത്തുകയും ഇന്ത്യന്‍ പ്രസിഡന്റിന് പരാതി സമര്‍പ്പിക്കുകയുമായിരുന്നു.

ലോയയുടെ മരണവുമായി ബന്ധപ്പെട്ടുളള സംശയകരമായ സാഹചര്യം ജുഡീഷ്യറിയുടെ ആരോഗ്യത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ മരണത്തെ കുറിച്ച് സുതാര്യമായ അന്വേഷണം നടക്കണമെന്നാണ് നിയമസംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ആവശ്യമെന്നും പ്രമേയം വ്യക്തമാക്കി. ഒരു കിലോമീറ്റര്‍ ദൂരം നീണ്ട മാര്‍ച്ചില്‍ നൂറുകണക്കിന് അഭിഭാഷകരാണ് പങ്കെടുത്തത്. നിരഞ്ജന്‍ താക്ലെ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളുടെ പരമ്പര കാരവന്‍ പ്രസിദ്ധീകരിച്ച ശേഷം നിയമവൃത്തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന ആദ്യത്തെ കൂട്ടായ ആവശ്യമാണിത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും പരാതി അയയ്ക്കുമെന്നും ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

പിതാവിന്റെ മരണത്തില്‍ സംശയമില്ലെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അനൂജ് അറിയിച്ചു എന്ന വാര്‍ത്തയില്‍ പ്രതികരിച്ചുകൊണ്ടുള്ള ഒരു പത്രക്കുറിപ്പും ബാര്‍ അസോസിയേഷന്‍ പുറപ്പെടുവിച്ചു. സംഭവസ്ഥലത്ത് അനൂജ് ഉണ്ടായിരുന്നില്ല എന്നും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കപ്പെട്ടില്ലെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. ഈ കേസിന്റെ അന്വേഷണം ആരംഭിച്ചാല്‍ കൂടുംബാംഗങ്ങള്‍ പല രീതിയിലും അപമാനിക്കപ്പെടാം. മാത്രമല്ല, അന്വേഷണം നിറുത്തിവെക്കാനുള്ള സമ്മര്‍ദത്തില്‍ അനൂജ് പെട്ടുപോയതാകാമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: അമിത് ഷായ്ക്ക് മുന്നില്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും മുട്ട് വിറയ്ക്കുന്നോ?

അമിത് ഷാ്ക്ക് എതിരായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി മരിച്ചതെങ്ങനെ? അന്വേഷിക്കണമെന്ന് ജസ്റ്റിസ് എപി ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍