UPDATES

ട്രെന്‍ഡിങ്ങ്

അഭിനന്ദൻ വർധമാന് പുതിയ പോസ്റ്റിങ്; അതിർത്തിയിലെ വെസ്റ്റേൺ സെക്ടറിലേക്ക്

പോസ്റ്റിങ് ഓർഡർ ഇതിനകം തന്നെ നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പുതിയ പോസ്റ്റിങ്. പാകിസ്താൻ അതിർത്തിയിലെ വെസ്റ്റേൺ സെക്റ്ററിലേക്കാണ് മാറ്റം. തന്ത്രപ്രധാനമായ ഇടമാണ് ഇതും. ശ്രീനഗറിലാണ് വര്‍ധമാൻ ഇതുവരെ പ്രവർത്തിച്ചിരുന്നത്.

പോസ്റ്റിങ് ഓർഡർ ഇതിനകം തന്നെ നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതെസമയം ഏതാണ് വർധമാനെ നിയമിച്ച പുതിയ എയർബേസ് എന്ന കാര്യത്തിൽ വ്യക്തതയില്ല. സുരക്ഷാ കാരണങ്ങളാലാണ് പുതിയ സ്ഥലമേതെന്ന് വ്യക്തമാക്കാത്തതെന്നറിയുന്നു. വ്യോമയാന ജോലികൾ ഇപ്പോഴും അഭിനന്ദൻ തുടങ്ങിയിട്ടില്ല. ഇതിനുള്ള അനുമതി കൂടി കിട്ടുന്നതോടെ പറക്കൽ ജോലികളിലേക്ക് അഭിനന്ദൻ വീണ്ടും തുടങ്ങും.

അമേരിക്കൻ നിർമിത എഫ്16 വിമാനം വെടിവെച്ചിട്ടതിനു ശേഷം പാക് പിടിയിലായ അഭിനന്ദനെ പിന്നീടവർ വിട്ടയച്ചിരുന്നു. എഫ്16 വിമാനം വെടിവെച്ചിട്ടെന്ന ബഹുമതിയുള്ള ലോകത്തിലെ ഏക പൈലറ്റാണ് അഭിനന്ദന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍