UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് കസ്റ്റഡിയിൽ താൻ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന് വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ

പാക് കസ്റ്റഡിയിൽ താൻ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന് ആക്രമണത്തെ ചെറുക്കുന്ന ദൗത്യത്തിനിടെ പാകിസ്താന്റെ പിടിയിലകപ്പെട്ട ഇന്ത്യൻ എയർ ഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. തനിക്ക് ശാരീരികമായ പീഡനങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഗ് വിമാനം തകര്‍ന്ന് പാക് സൈന്യത്തിന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ തിരികെയെത്തിയത്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ പ്രതിരോധമന്ത്രി നിർമല സീതാരാമൻ അഭിനന്ദ് വർധമാനെ സന്ദർശിച്ചു. ദില്ലിയിലെ ഒരു ആശുപത്രിയിൽ കനത്ത സുരക്ഷാ വലയത്തിൽ കഴിയുകയാണ് ഇദ്ദേഹം. അഭിനന്ദനെയോര്‍ത്ത് മുഴുവന്‍ രാജ്യവും അഭിമാനിക്കുന്നുവെന്ന് കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി പറഞ്ഞു. ചെന്നൈയില്‍ നിന്നെത്തിയ അഭിനന്ദന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നേരിൽച്ചെന്ന് കണ്ടു. അഭിനനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള കൗൺസിലിങ്ങും കൂട്ടത്തിൽ നടക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍