UPDATES

ഐഡിബിഐ ബാങ്കിന് 9000 കോടിയുടെ അധിക മൂലധനം പ്രഖ്യാപിച്ച് സർക്കാർ

കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഐഡിബിഐ ബാങ്കിന് കേന്ദ്ര സർക്കാര്‍ 9000 കോടി രൂപയുടെ അധിക മൂലധന സഹായം നൽകും. ബാങ്കിന് കൂടുതല്‍ വായ്പകൾ നല്‍കാൻ സർക്കാരിന്റെ ഈ ഇടപെടലിലൂടെ സാധിക്കും. കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

4557 കോടി രൂപയാണ് കേന്ദ്ര സർക്കാർ നേരിട്ട് നൽകുക. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 4743 കോടി രൂപയുടെ മൂലധനനിക്ഷേപമായി നൽകും. എൽ‌ഐസിയാണ് ബാങ്കിൽ 51 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ബാങ്കിന്റെ 49 ശതമാനം ഓഹരിയുടെ ഉടമയാണ്.

കഴിഞ്ഞ വർഷം എൽഐസി ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ എൽഐസി വാങ്ങിയിരുന്നു. ഇതിനു ശേഷം ബാങ്കിന്റെ പ്രകടനത്തിൽ പ്രകടമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളുടെ അളവിലും വലിയ തോതിലുള്ള കുറവുണ്ടായി.

നടപ്പ് സാമ്പത്തിക വർഷം ബാങ്കിന്റെ വരുമാനം 500 കോടി വർധിക്കുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 1000 കോടി വർധിക്കുമെന്നുമാണ് പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍