UPDATES

‘അബദ്ധത്തില്‍’ കോണ്‍ഗ്രസ് ജയിച്ചാല്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കും: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി

മേയ് 23ന് ജനങ്ങള്‍ ‘നരേന്ദ്ര ഭായി’യുടെ വിജയം ഉറപ്പിക്കുമ്പോള്‍ പാകിസ്താന്‍ ദുഖിക്കും എന്നും വിജയ് രുപാണി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് ജയിക്കുകയാണെങ്കില്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രുപാണി. ഇത് സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ അബദ്ധത്തില്‍ സംഭവിക്കുകയാണെങ്കില്‍ പാകിസ്താന്‍ ദീപാവലി ആഘോഷിക്കും. കാരണം കോണ്‍ഗ്രസുകാര്‍ അവരുമായി ബന്ധമുള്ളവരാണ്. ഗുജറാത്തിലെ മെഹ്‌സാനയില്‍ ബിജെപിയുടെ വിജയ് സങ്കല്‍പ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേയ് 23ന് ജനങ്ങള്‍ ‘നരേന്ദ്ര ഭായി’യുടെ വിജയം ഉറപ്പിക്കുമ്പോള്‍ പാകിസ്താന്‍ ദുഖിക്കും എന്നും വിജയ് രുപാണി പറഞ്ഞു.

ബലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ വിജയ് രുപാണി കടന്നാക്രമിച്ചു. ലോകത്തെല്ലാവര്‍ക്കും അറിയാം ഭീകരര്‍ക്ക് അഭയമൊരുക്കുന്നവരാണ് എന്ന്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അധ്യാപകനായ സാം പിത്രോദ പറയുന്നത് പാകിസ്താനെ കുറ്റം പറയുന്നത് തെറ്റാണ് എന്നാണ്. പ്രതിപക്ഷം സേനകളെ അപമാനിക്കുകയാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് ഭീകരരേയും വിഘടനവാദികളേയും പ്രോത്സാഹിപ്പിക്കുകയാണ്. നരേന്ദ്ര ഭായ് രാജ്യത്തെ രാമരാജ്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റുകള്‍, ഭീകരര്‍, നക്‌സലുകള്‍, അഴിമതിക്കാര്‍, മമത, മായാവതി, അഖിലേഷ്, ചന്ദ്രബാബു എല്ലാ സ്വാര്‍ത്ഥന്മാരും മോദിക്കെതിരെ ഒറ്റക്കെട്ടാണ് – വിജയ് രുപാണി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍