UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉർസുലയുടെ അർധനഗ്ന ചിത്രം സോണിയയുടേതെന്ന് പ്രചരിപ്പിച്ച് ബിജെപി ഐടി സെൽ; നുണകളാവർത്തിച്ച് സത്യമാക്കാൻ വീണ്ടും സംഘ്

മണിക്കൂറുകൾക്കുള്ളിൽ തന്നെ 15,000ത്തിലധികം ഷെയറുകളാണ് ഈ പോസ്റ്റിന് കിട്ടിയിരിക്കുന്നത്.

ബോളിവുഡ് നടിയായിരുന്ന ഉർസുല ആൻഡ്രെസ്സിന്റെ പഴ ജയിംസ് ബോണ്ട് ചിത്രത്തിലെ രംഗങ്ങൾ സോണിയ ഗാന്ധിയുടേതെന്ന് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി ബിജെപി ഐടി സെൽ. ഈ ചിത്രങ്ങളെ സോഷ്യൽ‌ മീഡിയ തന്നെ പൊളിച്ചു കൊടുത്തിരുന്നതുമാണ്. എന്നാൽ, നുണകൾ ആവർത്തിച്ചു പറഞ്ഞ് സത്യമാക്കുക എന്ന തന്ത്രം പയറ്റുക തന്നെയാണ് ബിജെപിയുടെ സോഷ്യൽ മീഡിയ പേജുകൾ.

ഫിർ ഏക് ബാർ മോദി സർക്കാർ (ഇനിയൊരു തവണ കൂടി മോദി സർക്കാർ) എന്ന സോഷ്യൽ മീഡിയ പേജാണ് സ്വിസ് നടി ഉർസുലയും സ്കോട്ടിഷ് നടൻ സീൻ കോണറിയും ചേർന്നുള്ള ബീച്ച് രംഗങ്ങളാണ് സോണിയയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

മണിക്കൂറുകൾക്കുള്ളിൽ തന്നെ 15,000ത്തിലധികം ഷെയറുകളാണ് ഈ പോസ്റ്റിന് കിട്ടിയിരിക്കുന്നത്. പോസ്റ്റിനു താഴെതന്നെ ചിത്രത്തിന്റെ സത്യാവസ്ഥ പലരും പറയുന്നുണ്ട്.

സോണിയയെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സംഘപരിവാർ പേജുകളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. പഠനകാലത്ത് ജോലി ചെയ്ത് പണമുണ്ടാക്കിയിരുന്നതിനെയും ലൈംഗികാധിക്ഷേപത്തിന് ഉപയോഗിക്കുന്നുണ്ട് ഈ പേജുകൾ.

വെറും പി ആര്‍ അഭ്യാസം മാത്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍