UPDATES

ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇമ്രാൻ ഖാൻ എത്തിയത് സൗദി കിരീടാവകാശിയുടെ പ്രത്യേക വിമാനത്തിൽ

ഹൂസ്റ്റണിൽ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ഞായറാഴ്ച രാത്രിയിൽ തന്നെ ട്രംപ് ന്യൂയോർക്കിൽ തിരിച്ചെത്തും.

പാകിസ്താൻ പ്രധാനമന്ത്രി ശനിയാഴ്ച യുഎസ്സിലെത്തിയത് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ വിട്ടുനൽകിയ പ്രത്യേക വിമാനത്തിലെന്ന് റിപ്പോർ‌ട്ട്. ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയുടെ 74ാം സെഷനിൽ പങ്കെടുക്കാനാണ് ഇമ്രാൻ യുഎസ്സിലേക്ക് യാത്ര തിരിച്ചത്.

സൗദിയിൽ നിന്നും സാധാരണ വിമാനത്തിൽ പോകാനുള്ള ഇമ്രാന്റെ പരിപാടി രാജകുമാരൻ ഇടപെട്ട് തടയുകയായിരുന്നു. ഇമ്രാൻ ഖാൻ തങ്ങളുടെ വിശിഷ്ടാതിഥിയാണെന്നു പറഞ്ഞ സൽമാൻ രാജകുമാരൻ പ്രത്യേക വിമാനം ഏർപ്പാടാക്കുകയായിരുന്നു.

തിങ്കളാഴ്ച പാകി പ്രധാനമന്ത്രി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം ചൊവ്വാഴ്ച ട്രംപ് മോദിയുമായും കൂടിക്കാണും.

ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിക്കിടെയാണ് ഈ രണ്ട് കൂടിക്കാഴ്ചകളും ന്യൂയോർക്കിൽ നടക്കുക. ഹൂസ്റ്റണിൽ ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ഞായറാഴ്ച രാത്രിയിൽ തന്നെ ട്രംപ് ന്യൂയോർക്കിൽ തിരിച്ചെത്തും. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് ബന്ധം തകരാറിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചകൾ നടക്കുന്നത്.

കശ്മീര്‍ വിഷയം തന്നെയായിരുന്നു ഇമ്രാൻ ഖാന്റെ സൗദി സന്ദർശനത്തിന്റെയും പ്രധാന വിഷയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍