UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരിനെ ലോകം അവഗണിച്ചാൽ രണ്ട് ആണവരാജ്യങ്ങൾ നേർക്കുനേർ വരുമെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

കാശ്മീർ വിഷയത്തിൽ നയതന്ത്രപരമായി ഇന്ത്യ മേൽക്കൈ നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഖാന്റെ ഭീഷണിസ്വരമുള്ള വാക്കുകൾ പുറത്തു വരുന്നത്.

ലോകം കശ്മീർ പ്രശ്നത്തെ അവഗണിക്കുകയാണെങ്കിൽ പാകിസ്താന്റെ ഭാഗത്തു നിന്ന് നേരിട്ടുള്ള സൈനിക ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഖാൻ ഈ ഭീഷണി മുഴക്കിയിരിക്കുന്നത്. “കാശ്മീരിനും അതിന്റെ ജനതയ്ക്കുമെതിരെ ഇന്ത്യ നടത്തുന്ന കൈയേറ്റത്തെ അവസാനിപ്പിക്കാൻ ലോകം ഒന്നും ചെയ്യാതിരിക്കുകയാണെങ്കിൽ, രണ്ട് ആണവ രാജ്യങ്ങൾ നേർക്കുനേർ വരുന്നതിന് കളമൊരുക്കുന്നതു വഴി അതിന്റെ അനന്തരഫലം ലോകത്തിനു മുഴുവൻ നേരിടേണ്ടി വരും,” അദ്ദേഹം എഴുതി.

കാശ്മീർ വിഷയത്തിൽ നയതന്ത്രപരമായി ഇന്ത്യ മേൽക്കൈ നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഖാന്റെ ഭീഷണിസ്വരമുള്ള വാക്കുകൾ പുറത്തു വരുന്നത്. ഇന്ത്യയും പാകിസ്താനും ലാഭനഷ്ടങ്ങളുടെ മനോഭാവത്തിൽ നിന്നും പുറത്തുവന്നു വേണം കാശ്മീരിന്മേൽ സംഭാഷണം തുടങ്ങാനെന്നും ഖാൻ ന്യൂയോർക്ക് ടൈംസിന്റെ ഓപ്-എഡ് പേജിൽ എഴുതി.

സമാധാനത്തിനു വേണ്ടിയുള്ള തന്റെ ശ്രമങ്ങളെയെല്ലാം ഇന്ത്യ തള്ളിക്കളയുകയാണുണ്ടായതെന്ന് ഇമ്രാൻ ഖാൻ തന്റെ ലേഖനത്തിൽ പറഞ്ഞു. താൻ സമാധാനശ്രമങ്ങൾ നടത്തുന്നതിനിടെ ഇന്ത്യ പാകിസ്താനെ ഫിനാൻഷ്യല്‍ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ കരിമ്പട്ടികയിൽ പെടുത്താൻ പരിശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കരിമ്പട്ടികയിൽ ഉൾപ്പെടുകയാണെങ്കിൽ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുമായിരുന്ന ഉപരോധങ്ങൾക്ക് കാരണമാകുമായിരുന്നെന്ന് ഇമ്രാൻ ചൂണ്ടിക്കാട്ടി. അഡോൾഫ് ഹിറ്റ്ലറിൽ നിന്നും ബെനിറ്റോ മുസ്സോളിനിയിൽ നിന്നും ഊർജ്ജമുൾക്കൊള്ളുന്ന ആർഎസ്എസ്സാണ് ഇപ്പോൾ ഇന്ത്യയുടെ സർക്കാരിനെ നയിക്കുന്നതെന്നും ഖാൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍