UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെറ്റ് എയർവേയ്സ് ജീവനക്കാരൻ ആത്മഹത്യ ചെയ്തു; സാമ്പത്തിക പ്രതിസന്ധിയെന്ന് ആരോപണം

കീമോതെറാപ്പിക്കായി ആശുപത്രിയിലായിരുന്നു ഇദ്ദേഹം കുറച്ചുനാളായി. വെള്ളിയാഴ്ച രാവിലെയാണ് തിരിച്ച് വീട്ടിലെത്തിയത്.

ജെറ്റ് എയർവേയ്സിന്റെ ജീവനക്കാരിലൊരാൾ ആത്മഹത്യ ചെയ്തു. 53കാരനായ ശൈലേഷ് കുമാർ സിങ്ങാണ് തന്റെ വീടിന്റെ ടെറസിൽ നിന്നും ചാടി മരിച്ചത്. കഴിഞ്ഞ മാസം മുതൽ ഇദ്ദേഹത്തിന് ശമ്പളം കിട്ടിയിരുന്നില്ല. വയറിൽ കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സ നടത്തി വരികയായിരുന്നു ശൈലേഷ് കുമാർ സിങ്.

കീമോതെറാപ്പിക്കായി ആശുപത്രിയിലായിരുന്നു ഇദ്ദേഹം കുറച്ചുനാളായി. വെള്ളിയാഴ്ച രാവിലെയാണ് തിരിച്ച് വീട്ടിലെത്തിയത്.

സിങ്ങിന് കടുത്ത വയറുവേദനയുണ്ടായിരുന്നതായി അന്വേഷണോദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. ടെറസ്സിൽ നിന്നും ചാടുന്ന നേരത്ത് ഇതായിരുന്നു സ്ഥിതി. നാലുനിലക്കെട്ടിടത്തിന്റെ മുകളിൽ ഇദ്ദേഹം നിൽക്കുന്നത് ആളുകൾ കണ്ടിരുന്നു. ഇവർ ഉടനെ അഗ്നിശമനസേനക്കാരെ വിവരമറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. സിങ് കെട്ടിടത്തിന്റെ ഒരു വശത്തുള്ള ഒരു കുഴിയിലേക്ക് ചാടുകയായിരുന്നു.

ഭാര്യയും നാല് മക്കളുമാണ് ഇദ്ദേഹത്തിനൊപ്പം താമസിച്ചു വന്നിരുന്നത്. മൂത്തയാൾക്ക് പ്രായം 23 ആണ്. ഇയാളും ജെറ്റ് എയര്‍വേയിസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 15 വർഷമായി സിങ് ജെറ്റ് എയർവേയ്സിൽ ജോലി ചെയ്തു വരികയാണെന്ന് ആൾ ഇന്ത്യ ജെറ്റ് എയർവേയ്സ് ഓഫീസേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നേതാവ് അവിനാഷ് മോഹിത് പറയുന്നു. ഇരുവർക്കും ശമ്പളം കിട്ടാതായത് കുടുംബത്തിന്റെ പ്രതിസന്ധി വർധിപ്പിച്ചിരുന്നതായി അവിനാഷ് ചൂണ്ടിക്കാട്ടി.

ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ആത്മഹത്യയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍