UPDATES

ഇന്ത്യ

നര്‍മ്മദയില്‍ കോണ്‍ഗ്രസ് വിജയിച്ചത് മോദിക്ക് തിരിച്ചടിയായി

ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രദേശത്തെ മറ്റൊരു മണ്ഡലമാണ് നാന്‍ഡോഡ്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ സരോവര്‍ പ്രതിമ പ്രദേശത്തെ ആദിവാസികളുടെ ജീവിതം മാറ്റി മറിക്കുമെന്ന ബിജെപിയുടെ പ്രചാരണം തീരെ ഏറ്റില്ല

Avatar

അഴിമുഖം

ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് ശ്രദ്ധേയ വിജയം നേടിയ ജില്ലകളില്‍ ഒാണ് നര്‍മ്മദ. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സെപ്തംബര്‍ 17ന് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉത്ഘാടനം നിര്‍വഹിച്ചത് ഇവിടെയാണ്. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ സര്‍ദ്ദാര്‍ പട്ടേല്‍ പ്രതിമയുടെ ആസ്ഥാനവും ഈ ജില്ലയാണെതിനാല്‍ തന്നെ ജില്ലയിലെ പരാജയം ബിജെപിക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. നര്‍മ്മദ ജില്ലയിലെ ആദിവാസി ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ദേഡിയപാഡ. ഇവിടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി പ്രസിഡന്റ് മഹേഷ് വാസവയോട് ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ മോട്ടിസിംഗ് വാസവ തോറ്റത് 21,700 വോട്ടുകള്‍ക്കാണ്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി ഇവിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പ്രദേശിക പ്രവര്‍ത്തകര്‍ക്ക് സഖ്യത്തോട് താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ, തുടക്കത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ ഇരു പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിയെ വലിയ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കളാണ് ആദ്യം പ്രശ്‌നം ഉണ്ടാക്കിയതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് അവരെ ശാന്തരാക്കുകയായിരുന്നു.

ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രദേശത്തെ മറ്റൊരു മണ്ഡലമാണ് നാന്‍ഡോഡ്. പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ സരോവര്‍ പ്രതിമ പ്രദേശത്തെ ആദിവാസികളുടെ ജീവിതം മാറ്റി മറിക്കുമെന്ന ബിജെപിയുടെ പ്രചാരണം തീരെ ഏറ്റില്ല. സിറ്റിംഗ് എംഎല്‍എയും സംസ്ഥാന വനം, ആദിവാസി വികസന മന്ത്രിയുമായ ശബ്ദശര താഡ്വി ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രേംസിസിന്‍ വാസവയോട് തോറ്റു. മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷം ഈ മണ്ഡലത്തില്‍ താഡ്വി വിഭാഗത്തിന് ഗണ്യമായ മേല്‍ക്കോയ്മ ലഭിച്ചിട്ടും സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റത് കനത്ത ആഘാതമായി. പട്ടല്‍ പ്രതിമയ്ക്ക് ചുറ്റുമുള്ള 14 പോളിംഗ് ബൂത്തുകളില്‍ നിന്നു മാത്രം കോണ്‍ഗ്രസിന് 5,157 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

തങ്ങള്‍ 150 സീറ്റുവരെ ലക്ഷ്യം വച്ചിരുന്നുവെന്നും അതില്‍ നര്‍മ്മദ മേഖല പ്രധാന പങ്കുവഹിക്കും എന്നാണ് പ്രതീക്ഷിച്ചിരുതെന്നും ഒരു മുതിര്‍ന്ന് ബിജെപി നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. എന്നാല്‍ പ്രതിമയുടെ ആശയം ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് ഇതിനര്‍ത്ഥമില്ലെന്ന് അദ്ദേഹം പറയുന്നു. പ്രതിമ കൊണ്ടുവരുമെന്ന്  പ്രതീക്ഷിക്കുന്ന വിനോദസഞ്ചാര വികസനത്തിന്റെ ഗുണം അനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളില്‍ ബിജെപി നിലമെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തദ്ദേശീയരല്ലാത്ത നിരവധി ഗോത്രങ്ങളെ ആദിവാസി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നീക്കം ആദിവാസികളുടെ അനിഷ്ടം വര്‍ദ്ധിപ്പിച്ചതായി പല ബിജപെ നേതാക്കളും ചൂണ്ടിക്കാണിക്കുന്നു.

വടക്കന്‍ ഗുജറാത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയ ചില സമുദായങ്ങളെ പട്ടികയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന് ബറൂച്ചിയില്‍ നിന്നുള്ള ബിജെപി എംപി മന്‍സുഖ് വാസവ സെപ്തംബറില്‍ കത്തയച്ചിരുന്നു. ബര്‍വാര്‍ഡ്, റബറി, സിദ്ധി മുസ്ലീം വിഭാഗങ്ങളെ ഉദ്ദേശിച്ചായിരുന്നു ഇത്. മറ്റ് സമുദായങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ യഥാര്‍ത്ഥ ആദിവാസികളുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്നും വാസവ ആരോപിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍