UPDATES

സഞ്ജു ഇന്ത്യന്‍ ടീമില്‍

സഞ്ജു വി സാംസണിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ സിംബാബ്‌വേയില്‍ പര്യടനം നടത്തുന്ന ടീമിലാണ് സഞ്ജു ഇടംപിടിച്ചിരിക്കുന്നു. അമ്പാട്ടി റായിഡുവിന് പകരമാണ് സഞ്ജുവിനെ ടീല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഹരാരെയില്‍ നടന്ന രണ്ടാം ഏകദിനത്തിനിടയിലാണ് റായിഡുവിന് പരിക്കേറ്റത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും സഞ്ജു കാഴ്ച വച്ച മികച്ച പ്രകടനാണ് ടീമിലേക്ക് വഴി തുറന്നത്. വലംകൈയ്യന്‍ ബാറ്റ്‌സ്മാനായ സഞ്ജു വിക്കറ്റ് കീപ്പിങ്ങും ചെയ്യും. നാളെയാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ഈ മാസം 17, 19 തിയതികളില്‍ ടി-20 മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍