UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യ വിദേശ കോഴകളെ തടയാൻ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളിലൊന്ന്

അഗുസ്റ്റവെസ്റ്റ്‌ലാൻഡ് എന്ന ഇറ്റാലിയൻ കമ്പനിയിൽ നിന്ന് ഹെലിക്കോപ്റ്ററുകൾ വാങ്ങിയ കരാറിലടക്കം വൻ അഴിമതികൾ നടന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ അഴിമതി വിരുദ്ധ സംവിധാനത്തിനു വേണ്ടി വാദിക്കുന്നത്.

വിദേശ കമ്പനികൾ ഇന്ത്യൻ മണ്ണിൽ അഴിമതി നടത്തുമ്പോൾ അതിനെ തടയാൻ സംവിധാനങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി അന്താരാഷ്ട്രതലത്തിലെ അഴിമതികൾക്കെതിരായി പ്രവർത്തിക്കുന്ന സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷണൽ. ഇന്ത്യയെക്കൂടാതെ ചൈന, ഹോങ്കോങ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് വിദേശ അഴിമതിയെ തടയാൻ സംവിധാനമില്ലാത്ത രാജ്യങ്ങൾ.

അഗുസ്റ്റവെസ്റ്റ്‌ലാൻഡ് എന്ന ഇറ്റാലിയൻ കമ്പനിയിൽ നിന്ന് ഹെലിക്കോപ്റ്ററുകൾ വാങ്ങിയ കരാറിലടക്കം വൻ അഴിമതികൾ നടന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ അഴിമതി വിരുദ്ധ സംവിധാനത്തിനു വേണ്ടി വാദിക്കുന്നത്.

അത്യദ്ധ്വാനം ചെയ്താണ് ബിസിനസ്സ് നടത്തിപ്പുകളിൽ നിലവിലുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ സൃഷ്ടിക്കപ്പെട്ടത്. മറ്റു രാജ്യങ്ങളിലെ ബിസിനസ്സുകാർ തങ്ങൾക്ക് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ലഭിക്കുന്ന ‘സൗകര്യങ്ങൾ’ ഇല്ലായെന്ന് പരാതിപ്പെടാനും അത് പൊതുവിൽ മാനദണ്ഡങ്ങൾ ദുർബലപ്പെടാനും കാരണമായേക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ആഗോളവിപണിയെ അസ്ഥിരപ്പെടുത്താനും ഇന്ത്യയടക്കമുള്ള, വിദേശ കോഴവിരുദ്ധ സംവിധാനം നടപ്പിലാക്കാത്ത രാജ്യങ്ങള്‍ കാരണമായേക്കും.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ ആന്റി ബ്രൈബറി കണ്‍വെൻഷനിൽ ഉൾപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളാണ് ഈ നാലും. അതെസമയം അഴിമതിക്കെതിരായ യുഎൻ കൺവെൻഷനിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ കൺവെൻഷനും വിദേശ കോഴയ്ക്കെതിരെ സംവിധാനം രൂപപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അനുസരിച്ചിട്ടില്ല.

1997ലാണ് ഈ സംഘടനയുടെ കോഴവിരുദ്ധ കൺവെൻഷൻ നിലവിൽ വന്നത്. 44 രാജ്യങ്ങൾ ഈ കണ്‍വെൻഷനിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍