UPDATES

കാർഷികമേഖലയിൽ 25 ലക്ഷം കോടി ചെലവാക്കാനുള്ള മോദിയുടെ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ലോക വ്യാപാര സംഘടന

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കാർഷികരംഗത്ത് വൻ മുതല്‍മുടക്കിനുള്ള പദ്ധതിയുണ്ട്.

കാർഷിക രംഗത്ത് വൻതോതിൽ നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ പദ്ധതിയെക്കുറിച്ച് ലോക വ്യാപാര സംഘടനയുടെ ഇതര അംഗങ്ങൾ തങ്ങള്‍ക്കുള്ള ചോദ്യങ്ങൾ സമർപ്പിച്ചു. ഇവ സംഘടനയുടെ ത്രൈമാസ യോഗത്തിൽ അവതരിപ്പിക്കപ്പെടും. വിവിധ രാജ്യങ്ങൾ തങ്ങളുടെ സംശയങ്ങൾ ചോദ്യരൂപത്തിൽ ഉന്നയിച്ചിരിക്കുന്നത് ജൂൺ 25, 26 തിയ്യതികളില്‍ നടക്കുന്ന യോഗത്തിൽ അവതരിപ്പിക്കപ്പെടും.

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കാർഷികരംഗത്ത് വൻ മുതല്‍മുടക്കിനുള്ള പദ്ധതിയുണ്ട്. 25 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. അതെസമയം, പ്രഖ്യാപനം നടത്തിയ എളുപ്പത്തിൽ ഇക്കാര്യം ലോക വ്യാപാര സംഘടനയെ ബോധ്യപ്പെടുത്താൻ കഴിയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഓരോ രാജ്യങ്ങളും വിവിധ വ്യാപാര മേഖലകളിലെ തങ്ങളുടെ എതിരാളികൾ എന്തെല്ലാം ചെയ്യുന്നുവെന്ന് തുടർച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

ട്രംപും മോദിയും കർഷകരുടെ വരുമാനം ഇരട്ടിയാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. 2022ാമാണ്ടോടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദിയുടെ പ്രഖ്യാപനം. എന്നാൽ ഇതെങ്ങനെ സാധിക്കുമെന്നാണ് ലോക വ്യാപാര സംഘടനയിൽ ഉയർന്നിരിക്കുന്ന ചോദ്യങ്ങൾ.

25 ലക്ഷം കോടി രൂപ കാർഷിക മേഖലയിൽ എങ്ങനെ ചെലവഴിക്കാനാണ് മോദി ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യൻ യൂണിയന്‍ ചോദിച്ചിട്ടുണ്ട്. ആകെ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളിൽ നട‍ത്തുമെന്ന് മോദി പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനിടയിലാണ് ഈ ചെലവിടൽ നടക്കുക. ഇത്തരത്തിൽ ചെലവിടൽ നടക്കുമ്പോൾ ഉണ്ടാകാനിടയുള്ള അധിക ഉൽപന്നങ്ങൾ സംബന്ധിച്ചും ചോദ്യമുയർന്നിട്ടുണ്ട്. വിപണി സംതുലനം തെറ്റിക്കുന്ന നടപടിയെന്ന നിലയിലുള്ള ചോദ്യങ്ങളാണ് ഉയർന്നിരിക്കുന്നത്.

ബസ്മതിയല്ലാത്ത അരികളിന്മേൽ 5% എക്സ്പോർട്ട് സബ്സിഡി ഏർപ്പാടാക്കിയ ഇന്ത്യയുടെ നടപടിയെക്കുറിച്ചും ഉയര്‍ന്ന വിളവെടുപ്പുണ്ടായിട്ടും ഉയർന്ന വില ഗോതമ്പിന് ഈടാക്കുന്നതിനെക്കുറിച്ചും യുഎസ് ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കാർഷികമേഖലയിൽ സർക്കാർ ഏർപ്പാടാക്കിയ പുതിയ ഗതാഗത, മാർക്കറ്റിങ് സഹായത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഓസ്ടേലിയ ചോദിച്ചിട്ടുള്ളത്. ഇത് എക്സ്പോർട്ട് സബ്സിഡിയാണെന്ന് ഓസ്ട്രേലിയ വാദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍