UPDATES

ഉപഗ്രഹവേധ മിസ്സൈൽ തകർത്തത് മൈക്രോസാറ്റ്-ആറിനെയോ?

ഇന്ത്യ തകർത്തത് 300 കിലോമീറ്ററിനകത്ത് വിക്ഷേപിക്കപ്പെട്ടിട്ടുള്ള ചെറു ഉപഗ്രഹങ്ങളിലൊന്നാണെന്നാണ്.

ഇന്ത്യയുടെ ഉപഗ്രഹവേധ മിസ്സൈൽ ഇന്ന് തകർത്തത് ഏത് ഉപഗ്രഹമാണ്? ഈ ചോദ്യം പലരും ചോദിക്കുന്നുണ്ടെങ്കിലും ഉത്തരം ലഭ്യമല്ല. പ്രതിരോധമന്ത്രാലയത്തിന് രഹസ്യം സൂക്ഷിക്കാനാകുന്നുണ്ടോയെന്ന സന്ദേഹമുള്ളവർ ഇത് കേൾക്കുക. ഈ രഹസ്യം ഇതുവരെ പുറത്തു വന്നിട്ടില്ല. ഉപഗ്രഹമേതെന്നറിയണമെങ്കിൽ മന്ത്രാലയം തന്നെ കനിയണം. എന്നാൽ ഊഹങ്ങളിലൂടെ ചിലർ ചില അനുമാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.

ലോവർ എർത്ത് ഓർബിറ്റിലേക്ക് ഇന്ത്യ നേരത്തെ അയച്ച ഒരു ഉപഗ്രഹമാണ് തകർക്കപ്പെട്ടതെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിന്നും മനസ്സിലാക്കാനാകുന്നത്. 160 മുതൽ 2000 കിലോമീറ്റർ വരെ ഉയരത്തിലുള്ള മേഖലയാണ് ലോവർ എർ‌ത്ത് ഓർബിറ്റ്. ഇതിനു മുകളിൽ 35,786 കിലോമീറ്റര്ഡ വരെ മീഡിയം എർത്ത് ഓർബിറ്റാണ്. ഇതിനു മുകളിലേക്കുള്ള മേഖലയെ ജിയോ സ്റ്റേഷനറി ഓർബിറ്റെന്നും വിളിക്കുന്നു.

ഇന്ത്യ തകർത്തത് 300 കിലോമീറ്ററിനകത്ത് വിക്ഷേപിക്കപ്പെട്ടിട്ടുള്ള ചെറു ഉപഗ്രഹങ്ങളിലൊന്നാണെന്നാണ്. (ഉയരം കൂടുന്തോറും ഉപഗ്രഹാവശിഷ്ടങ്ങൾ ഇതരരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാകാനുള്ള സാധ്യത കൂടുതലാണ്. ചൈന സമാനമായൊരു ഉപഗ്രഹവേധം നടത്തിയത് അന്താർദ്ദേശീയ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു. തകർക്കപ്പെട്ട ഉപഗ്രഹത്തിന്റെ പതിന്നാലായിരത്തോളം കഷ്ണങ്ങൾ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾക്ക് ആഴ്ചകളോളം ഭീഷണിയായി മാറി. ഇത് ഒഴിവാക്കാൻ കൂടിയാണ് കുറഞ്ഞ ദൂരം ഇന്ത്യൻ ശാസ്ത്രജ്ഞർ തെരഞ്ഞെടുത്തത്. അവശിഷ്ടങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ കത്തിത്തീർന്ന് ചാരമായി താഴേക്ക് പതിക്കും.) ഇത്തരത്തിലുള്ള രണ്ട് ഉപഗ്രഹങ്ങളിലൊന്നായിരിക്കാം തകർക്കപ്പെട്ടതെന്നാണ് അനുമാനം. മൈക്രോസാറ്റ്-ആർ, മൈക്രോസാറ്റ്-ടിഡി എന്നിവയാണവ.

ഇതിൽ മാക്രോസാറ്റ് ആറിന് 740 കിലോഗ്രാം ഭാരമുണ്ട്. ഇത് 268 കിലോമീറ്റർ ഉയരത്തിലേക്കാണ് വിക്ഷേപിക്കപ്പെട്ടിരുന്നത്. മറ്റൊന്ന് മൈക്രോസാറ്റ് ടിഡിയാണ്. 130 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം 327 കിലോമീറ്റർ പരിധിയിലാണുള്ളത്. രണ്ടാമത് പറഞ്ഞത് ഭാരക്കുറവുള്ള ഉപഗ്രഹമാകയാൽ ആദ്യത്തേതിനെയായിരിക്കാം ലക്ഷ്യം വെച്ചിരിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍