UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളെന്ന് ഐക്യരാഷ്ട്രസഭ; ശക്തമായെതിർത്ത് ഇന്ത്യ

റിപ്പോര്‍ട്ടിൽ കശ്മീരിലും പാക് അധീന കശ്മീരിലും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് പറഞ്ഞിരുന്നു.

കശ്മീരിലും പാകിസ്താൻ അധീന കശ്മീരിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ചർച്ചയ്ക്ക് വിധേയമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് ഇന്ത്യ തള്ളി. ‘തെറ്റിദ്ധാരണാജനകവും പക്ഷപാതപരവും ബാഹ്യപ്രേരണയാൽ നിർമിതവു’മെന്ന് ഈ റിപ്പോർട്ടിനെ ഇന്ത്യ വിശേഷിപ്പിച്ചു.

കടുത്ത ഭാഷയിലാണ് ഐക്യരാഷ്ട്രസഭാ റിപ്പോർട്ടിനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്. തെറ്റായ വിഖ്യാനങ്ങൾ കശ്മീരിനെക്കുറിച്ച് നിർമിക്കാൻ ഉദ്ദേശിച്ചുള്ളതാണ് റിപ്പോർട്ടെന്നും കുറ്റപ്പെടുത്തലുണ്ടായി.
രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിക്കുന്നതായി യുഎന്നിന്റെ ഇടപെടലെന്ന വിമർശനവും ഇന്ത്യ ഉന്നയിച്ചു.

ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കശ്മീരിലും പാക് അധീന കശ്മീരിലും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങളിൽ അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണെന്നും റിപ്പോർ‌ട്ട് ശുപാർ‌ശ ചെയ്യുകയുണ്ടായി.

ജമ്മു കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യയുടെ പ്രതികരണത്തിൽ പറഞ്ഞു. പാകിസ്താൻ നിയമവിരുദ്ധമായും ബലാൽക്കാരമായും കടന്നുകയറ്റം നടത്തിയിരിക്കുകയാണെന്നും ഇന്ത്യ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍